പ്രണയത്തിന്റെയും സ്വീകാര്യതയുടെയും ഹൃദയസ്പർശിയായ പര്യവേഷണമാണ് " പഴഞ്ചൻ പ്രണയം " .Director           :  Bineesh Kalarikal.

Genre               : Romantic Comedy Darama.         

Platform           : Theatre.

Language.         : Malayalam 


Time                   : 109 minutes 39 sec


Rating : 3.75 / 5 .      

Saleem P.Chacko.

cpK desK.ഡോ.റോണി ഡേവിഡ് , വിൻസി അലോഷ്യസ് , അസീസ് നെടുമങ്ങാട് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ബിനീഷ് കളരിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് " പഴഞ്ചൻ പ്രണയം " .


ഒരു ഗ്രാമത്തിലെ വീട്ടിൽ കഴിയുന്ന  പിതാവും , മകനും മാത്രമുള്ള വീട്ടിലേക്ക് മായ എന്ന പെൺക്കുട്ടി വീട്ട് ജോലിയ്ക്കായി എത്തുന്നു. മറവി രോഗം ബാധിച്ച അച്ഛനെ സന്തോഷിപ്പിക്കാൻ യേശുദാസിന്റെ ഗാനങ്ങൾ കേൾപ്പിക്കുന്ന മോഹൻ . നാൽപത് വയസ് കഴിഞ്ഞ മോഹൻ പെണ്ണു കാണാൻ ചെല്ലുന്നിടതൊക്കെ പെൺക്കുട്ടികൾ പഴഞ്ചൻ എന്നാണ് വിശേഷിപ്പിക്കുന്നത്. കവിതകൾ എഴുതിയാൽ പ്രസിദ്ധീകരിക്കണമെന്ന്  വാശി പിടിക്കുന്നത്  എന്തിനാണ് എന്നാണ് മായ,  മോഹനനോട് ചോദിക്കുന്നത്.


" ദാരിദ്രം  അങ്ങേയറ്റം നിൽക്കുമ്പോഴും അമ്മയ്ക്കൊരു സാരി വാങ്ങി കൊടുത്തപ്പോൾ അത് നോക്കി സന്തോഷിക്കുന്ന അമ്മയെ കൺനിറയെകാണുന്നപെൺക്കുട്ടിയാണ് മായ. മോഹൻ എന്ന യുവാവിന് പെണ്ണ് കിട്ടാനുള്ള ബുദ്ധിമുട്ടും സിനിമയുടെ പ്രമേയത്തിൽ  ചൂണ്ടികാണിക്കുന്നു.


പഴഞ്ചൻ പ്രണയമാണെങ്കിലും മായയുടെ വാക്കുകൾ ശ്രദ്ധേയം   " പണവും പ്രതാപമുള്ള ഒരാളെ കണ്ടെത്താൻ എളുപ്പമാണെന്നും , നല്ല മനസുള്ള ഒരാളെ കണ്ടെത്താൻ പ്രയാസമാണ് " .


ഡോ. റോണി ഡേവിഡ് നായക പദവിയിൽ എത്തുന്ന ചിത്രമാണിത്. റോണി ഡേവിഡിന്റെ മോഹനും , വിൻസി അലോഷ്യസിന്റെ മായയും , മോഹന്റെ പിതാവായി പവിതനും, മണിയനായി അസീസ് നെടുമങ്ങാടും മികച്ച അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്.


കിരൺലാൽ രചനയും , ബി.കെ. ഹരിനാരായണൻ ,അൻവർ അലി എന്നിവർ ഗാനരചനയും  സതീഷ് രഘുനാഥ് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. " ജനലരികെ .... എന്നഗാനം"ശ്രദ്ധേയം.ഗാനങ്ങൾകൊണ്ട് സാന്ദ്രമാണ് ഈ സിനിമ . ഇതിഹാസ മൂവിസിന്റെ ബാനറിൽ വൈശാഖ് രവി , സ്റ്റാൻലി ജോഷ്വാ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.


പ്രണയത്തിന്റെയുംസ്വീകാര്യതയുടെയും ഹൃദയസ്പർശിയായ പര്യവേഷണമാണ് " പഴഞ്ചൻ പ്രണയം " .
No comments:

Powered by Blogger.