" അടിയന്തരാവസ്ഥ കാലത്തെ അനുരാഗം " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
" അടിയന്തരാവസ്ഥ
കാലത്തെ
അനുരാഗം "
ഫസ്റ്റ് ലുക്ക് പോസ്റ്റർ
പുറത്തിറങ്ങി.
നിന്നിഷ്ടം എന്നിഷ്ടം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ,
" ഒരു മുത്തശ്ശി കഥ "എന്ന ചിത്രം ഉൾപ്പടെ നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ
ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ
*അടിയന്തരാവസ്ഥ
കാലത്തെ അനുരാഗം*
എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറങ്ങി.
ഒലിവ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി യും ടൈറ്റസ് ആറ്റിങ്ങലും ചേർന്നു നിർമ്മിക്കുന്ന
ചിത്രമാണിത്.
1975 കാലഘട്ടത്തിൽ നടക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. ആ കാലയളവിൽ സംഭവിച്ച യഥാർത്ഥ കഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രമാണ്.
അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ മനോഹരമായ ഒരു പ്രണയ കാവ്യമാണ് ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. എന്നാൽ ഇതൊരു രാഷ്ട്രീയ ചിത്രമല്ല.
കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ചിത്രം ഇതൾ വിരിയുന്നത്.
പുതുമുഖങ്ങൾക്കു പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ നായകനും നായികയും നിഹാലും ഗോപികാ ഗിരീഷുമാണ്.
ഹാഷിം ഷാ, കൃഷ്ണപ്രഭ, മായാ വിശ്വനാഥ്, കലാഭവൻ റഹ്മാൻ, ടോണി, ഉഷ, ആലപ്പി അഷറഫ്, ഫെലിസിറ്റ , പ്രിയൻ, , അനന്തു കൊല്ലം, ജെ.ജെ.കുറ്റിക്കാട്, പോൾ അമ്പുക്കൻ, മുന്ന, നിമിഷ, റിയ കാപ്പിൽ, എ.കബീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മുൻ ആലപ്പി അഷ്റഫ് ചിത്രങ്ങളിലൂടെ ഹൃദയഹാരിയായ ഗാനങ്ങൾ ആസ്വദിച്ച പ്രേക്ഷകർക്ക് ഈ ചിത്രത്തിലൂടെയും കാവ്യഭംഗി തുളുമ്പുന്ന മെലഡിയുടെ മാന്ത്രികമുള്ള സ്പർശമുള്ള ഗാനങ്ങൾ സമ്മാനിക്കുന്നു.
രചന,ഗാനങ്ങൾ,
ടൈറ്റസ് ആറ്റിങ്ങൽ,
സംഗീതം - അഫ്സൽ യൂസഫ്, കെ..ജെ.ആൻ്റണി, ടി.എസ്.ജയരാജ്
ഗായകർ യേശുദാസ് ,
ശ്രേയാഘോഷൽ,
നജീം അർഷാദ്.
ശ്വേതാ മോഹൻ,
ഛായാഗ്രഹണം -ബി.ടി.മണി.
എഡിറ്റിംഗ് -
എൽ. ഭൂമിനാഥൻ, കലാസംവിധാനം -
സുനിൽ ശ്രീധരൻ,
മേക്കപ്പ് - സന്തോഷ് വെൺപകൽ ,
കോസ്റ്റ്യും. ഡിസൈൻ - തമ്പി ആര്യനാട് .
ഫിനാൻസ് കൺട്രോളർ- ദില്ലി ഗോപൻ.
ലൈൻ പ്രൊഡ്യൂസർ -എ.കബീർ.
പ്രൊഡക്ഷൻ കൺട്രോളർ- പ്രതാപൻ കല്ലിയൂർ.
കൊല്ലം ജില്ലയിലെ
അകത്തുമുറിയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ സിനിമ ഡിസംബർ മാസത്തിൽ
കൃപ ഫിലിംസ് സൊല്യൂഷൻസ്
കെ മൂവിസിലൂടെ തീയറ്ററിൽ എത്തിക്കുന്നു.
ഫോട്ടോ - ഹരി തിരുമല.പി ആർ ഒ വാഴൂർ ജോസ്, എം കെ ഷെജിൻ
No comments: