"മേരി ക്രിസ്മസ് " ടീസർ പുറത്തിറങ്ങി.


 

"മേരി ക്രിസ്മസ് " ടീസർ പുറത്തിറങ്ങി. 


ഡയാന ഹമീദ്, കാർത്തിക് രാമകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മിഥുൻ ജ്യോതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "മേരി ക്രിസ്മസ് " എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.


https://youtu.be/pFItarUrFzE?si=ugjTFV5QRK8_ooP7


ഡിസംബറിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജെയിംസ് ഏലിയാസ്,ജയരാജ് വാര്യർ,രാജ് കലേഷ്,മാല പാർവ്വതി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.


കോമള ഹരി പിക്ചേഴ്സിന്റെ ബാനറിൽ കോമള ഹരി,എസ് ഹരി ഭാസ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു നിർവ്വഹിക്കുന്നു.സംവിധായകൻ മിഥുൻ ജ്യോതി തന്നെയാണ് എഡിറ്റർ. ഗാന രചന-അമൽ നൗഷാദ്, ഡോക്ടർ ദേവീക പി,സംഗീതം-സഞ്ജയ് പ്രസന്നൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ദിനേശ് കുമാർ ടി സി, പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ ഡിസൈനർ-അരുൺ മോഹൻ,മേക്കപ്പ്-ദേവദാസ് ചമ്രവട്ടം, വസ്ത്രാലങ്കാരം-സത്യ കെ ശ്രീകാന്ത്, സ്റ്റിൽസ്-രാഗൂട്ടി എസ്,അസോസിയേറ്റ് ഡയറക്ടർ-അബ്സർ ടൈറ്റസ്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.