ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ; അഭിനേതാക്കളായി ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങൾ : 'ആദ്രിക' ഒരുങ്ങുന്നു..

 


ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ; അഭിനേതാക്കളായി ഐറിഷ് - ബോളിവുഡ് - മലയാളി താരങ്ങൾ : 'ആദ്രിക' ഒരുങ്ങുന്നു..


ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമ്മാതാവും, പ്രശ്സ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് 'ആദ്രിക'. ഒരു മലയാള ചിത്രം ബംഗാളി സംവിധായകൻ ചെയ്യുന്നു എന്നതിനേക്കാൾ അദ്ദേഹത്തിനൊപ്പം ഒരു പറ്റം അഭിനേതാക്കളും അണിയറ പ്രവർത്തകരും അന്യഭാഷയിൽ നിന്നുള്ളവരാണെന്നതാണ് സിനിമയുടെ പ്രത്യേകത. 
ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. ഉസ്താദ് സുൽത്താൻ ഖാൻ, കെ. എസ് ചിത്ര എന്നിവർ ആലപിച്ച് ഹിന്ദിയിൽ ഏറെ ഹിറ്റായ  'പിയ ബസന്ദി' എന്ന ആൽബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവൻ വോഡ്ഹൗസ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ഐറിഷിലെ പ്രമുഖ ഛായാഗ്രാഹനും, ചലച്ചിത്ര നിർമ്മാതാവും കൂടിയാണ് ഡൊണോവൻ. പ്രമുഖ മോഡലും മലയാളിയുമായ അജുമൽന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.


ദി ഗാരേജ് ഹൗസ് പ്രൊഡക്ഷൻ,യു.കെയോടൊപ്പം മാർഗരറ്റ് എസ്.എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ അഭിജിത്ത് തന്നെയാണ് ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൻ്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ട വീട്ടിൽ കഴിയേണ്ടി വന്ന ഗർഭിണിയായ ആദ്രിക. അവൾ നേരിടേണ്ടി വരുന്ന ചില സാഹചര്യങ്ങളും, അതിൽ നിന്ന് രക്ഷപ്പെടാനുള്ള അവളുടെ പ്രവർത്തികളുമാണ് ചിത്രം പറയുന്നത്. പൂർണ്ണമായും കോട്ടയത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്. 


വസന്ത മുല്ലൈ, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാർ തങ്കവേലാണ്  ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. അശോകൻ പി.കെ ആണ് ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും. എഡിറ്റർ : മെഹറലി പോയ്ലുങ്ങൽ ഇസ്മയിൽ, അസോസിയേറ്റ് ഡയറക്ടർ: കപിൽ ജെയിംസ് സിങ്, അസിസ്റ്റന്റ് ഡയറക്ടർസ് സുജീഷ് ശ്രീധർ, ജാൻവി ബിശ്വാസ്. മ്യൂസിക്: സർത്തക് കല്യാണി, ആർട്ട്: വേണു തോപ്പിൽ, മേക്കപ്പ്: സുധീർ കുട്ടായി, ഡയലോഗ്സ്: വിനോദ് നാരായണൻ, കളറിസ്റ്റ്: രാജീവ് രാജകുമാരൻ, സൗണ്ട് ഡിസൈൻ: ദിവാകർ ജോജോ, മാർക്കറ്റിംങ്ങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
*Bengali director Abhijit Adhya’s malayalam movie; Irish - Bollywood - Malayali stars as actors: 'Aadrika' is getting ready.....*


'Aadrika' is the debut Malayalam film of Bengali Director, Producer and an International photographer Abhijit Adhya, who is known for his award winning films like The Rise, Bruno. He has also worked as a Creative Producer in hindi film Gurudakshina and Co-Produced bengali film Hema Malini and Spanish film Gvantsa. This film “ Aadrika” boasts of ensemble cast and crew from all across India and abroad.


Irish actor Donovan Wodehouse, who featured in the hindi hit album 'Piya Basanti re' sung by Ustad Sultan Khan, K.S. Chitra and OTT webseries  “ Operation Cobra” plays a pivotal character in the film. 


Famous Bollywood and luxembourgian actress Niharica Raizada plays the title character of Aadrika in the film. Niharika is the granddaughter of legendary bollywood music director O.P. Nayyar and has worked in notable films like IB 71, Suryavanshi, Warrior Savitri, Total Dhamaal to name a few. 


Ajumalna Azad, a prominent model and Malayalee, plays the second lead in the film. 


The film is produced by Margaret S.A  in association with The Garage House Production, UK. Director 

Abhijit is the Writer and Director of the psychopathic thriller “Aadrika” which is based on a chain of events happening in just “one night”. This survival psychopathic thriller promises to keep the audience engaged and enthralled even after the end credits are rolled. The shoot is being done entirely in Kottayam and surrounding areas.


The film's Director of Photography is Jayakumar Thangavel, who is known for his Tamil films like Vasantha Mullai and Poikkal Kuthrai. Ashokan PK is the executive producer and project designer of the film. Editor: Mehreli Poylungal Ismail, Associate Director: Kapil James Singh, Assistant Directors: Sujeesh Sridhar, Janvi Biswas. Music: Sarthak Kalyani, Art: Venu Thoppil, Makeup: Sudhir Kuttai, Costumes: Shaibi Joseph, Dialogues: Vinod Narayanan, Colorist: Rajeev Rajakumaran,Sound Design: Divakar Jojo, Marketing: BC Creatives, PRO: P. Sivaprasad are the other cast members. .

No comments:

Powered by Blogger.