വേദിയിൽ പാടാൻ അവസരം ചോദിച്ച വൈഷ്ണവിന് സിനിമയിൽ അവസരമൊരുക്കി വിജയ് യേശുദാസ്...


 

വേദിയിൽ പാടാൻ അവസരം  ചോദിച്ച വൈഷ്ണവിന് സിനിമയിൽ അവസരമൊരുക്കി വിജയ് യേശുദാസ്... 


ക്ലാസ് ബൈ എ സോൾജിയർ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ എത്തിയ വിജയ് യേശുദാസിനോട് വേദിയിൽ ഒരുമിച്ചു പാടുവാൻ അവസരം ചോദിച്ച കോഴിക്കോട് സ്വദേശിയും നാലാം വർഷ ബിടെക് വൈഷ്ണവ് ജി രാജിനെ വിജയ് യേശുദാസ് വേദിയിലേക്ക് ക്ഷണിക്കുകയും തുടർന്ന് ഒരുമിച്ച് പാട്ടുപാടുകയും പാട്ട് ഇഷ്ടപ്പെട്ടതിനെ തുടർന്ന് വിജയ് വൈഷ്ണവിനെ അഭിനന്ദിക്കുകയും ചെയ്തു.


വിജയ് യേശുദാസ് നായകനായി എത്തുന്ന ക്ലാസ് ബൈ എ സോൾജിയർ സിനിമ നിർമ്മിച്ച സാഫ്‌നത്ത് ഫ്‌നെയാ‘ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ അടുത്ത സിനിമയിൽ അവസരം ഒരുക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു .. മ്യൂസിക് ഡയറക്ടർ എസ് ആർ സൂരജ് അടുത്ത ചിത്രത്തിൽ വൈഷ്ണവിന് അവസരം ഒരുക്കുമെന്നും അറിയിച്ചു

No comments:

Powered by Blogger.