മികച്ച ലീഗൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ " ഗരുഡൻ " പറക്കുന്നു.




Director   : Arun Varma 

Genre       : Crime Drama Thriller 

Platform  : Theatre.

Language : Malayalam .

Time         : 139 minutes 22 sec.


Rating : 4  / 5 .      


Saleem P.Chacko.

cpK desK .


സുരേഷ് ഗോപി - ബിജു മേനോൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ  അരുൺവർമ്മ സംവിധാനം ചെയ്ത ലീഗൽ ത്രില്ലറാണ്  " ഗരുഡൻ " .


ഒരു കോളേജ് വിദ്യാർത്ഥിനിയായ  തേരേസ ഫിലിപ്പിനെ കോമയിലാക്കിയ ക്രൂരമായ ബലാൽസംഗത്തിന്റെ അന്വേഷണമാണ് സിനിമയുടെ പ്രമേയം . ഹരീഷ് മാധവിന്റെ നേതൃത്വത്തിലുള്ള  അന്വേഷണ സംഘംകുറ്റവാളിയെകണ്ടുപിടിക്കാൻ ഏഴ് മാസം എടുക്കുന്നു. പ്രൊഫ. നിഷാന്ത് പിടിയിൽ ആവുന്നു. നിഷാന്തിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷവിധിക്കുന്നു. ഏഴ് വർഷത്തെ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ പ്രൊഫ.നിഷാന്ത്  കേസ്റീഹിയറിംഗിന്ഹൈക്കോടതിയെ സമീപിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയെ ത്രില്ലർ മൂഡിൽഎത്തിക്കുന്നത്.നിരപരാധിയും, കുറ്റവാളിയും തമ്മിലുള്ള ഉൾപ്പോരു കൂടിയാണ്  " ഗരുഡൻ " .


കേരള ആംഡ് പോലീസിലെ കമാൻഡന്റ് ഹരീഷ് മാധവ് ഐ.പി. എസ്സായി സുരേഷ് ഗോപിയും, പ്രൊഫ. നിശാന്തായി ബിജുമേനോനും,അഡ്വ. തോമസ് ഐപ്പായി സിദ്ദിഖും , കേണൽ ഫിലിപ്പ് ജോർജ്ജായി തലൈവാസൽ വിജയും , ഹരീഷ് മാധവിന്റെ ഭാര്യ ശ്രീദേവിയായി അഭിരാമിയും, പ്രൊഫ. നിശാന്തിന്റെ ഭാര്യ ഹരിതയായി നീനാപിള്ളയും, ഐ.ജി സിറിയക് ജോസഫായി ദിലീഷ് പോത്തനും, നരി സുനിയായി നിഷാന്ത് സാഗറും , സലാം കൈപ്പേരിയായി ജഗദീഷും , തേരേസ ഫിലിപ്പായി ചൈതന്യ പ്രകാശും , സജിയായി ദിനേശ് പ്രഭാകറും, എസ്.പി ജയദേവനായി സാദിഖും,സ്മിത കോശിയായി ശരണ്യ ആനന്ദും , ജോൺശമുവേലായി പ്രേംപ്രകാശും , ജിജോയായി  കിച്ചു ടെല്ലസും , മുൻ മന്ത്രി മാത്യൂ ജോസഫായി ജയൻ ചേർത്തലയും , എസ്. എച്ച്. ഓ സുരേഷ് കരുണാകരനായി പ്രദീപ് ചന്ദ്രനും ,അഡ്വക്കേറ്റായി ഷൈന ചന്ദ്രനും,ജഡ്ജിയായിദിനേശ്പണിക്കരും,ജോർജ്ജായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും , ലാബറട്ടറി മാനേജരായി മേജർ രവിയും  ഈ ചിത്രത്തിൽ വേഷമിടുന്നു. 


അജയ് ഡേവിഡ് കാച്ചപ്പള്ളി  ഛായാഗ്രഹണവും, ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും,ജോക്സ്ബിജോയ്സംഗീതവുംഒരുക്കുന്നു.മാജിക്ഫ്രെയിംസിന്റെ ലിസ്റ്റിൻ സ്റ്റീഫനാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 


ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകൾ കൊണ്ടും വൈകാരിക രംഗങ്ങളാലും ശ്രദ്ധേയമായ ഇൻവസ്റ്റിഗേറ്റീവ് സ്റ്റോറിയാണ് "ഗരുഡൻ " .ത്രില്ലടിപ്പിക്കുന്ന പശ്ചാത്തലത്തിൽ അരുൺ വർമ്മ ഈചിത്രം ഒരുക്കിയിരിക്കുന്നു. വ്യത്യസ്തമായ തിരക്കഥ മികച്ച രീതിയിൽ അവതരിപ്പിക്കാൻകഴിഞ്ഞു.  ത്രില്ലർ  മൂഡ് പ്രേക്ഷകരിൽ എത്തിക്കാൻ  പശ്ചാത്തല സംഗീതം ഒരുക്കിയ ജേക്സ് ബിജോയ്ക്ക്കഴിഞ്ഞു. മികച്ച എഡിറ്റിംഗ് എടുത്ത് പറയാം. 


സർവ്വീസിൽപരാജയംഅനുഭവിക്കാത്ത ഐ.പി. എസ് ഓഫീസർ വിശ്രമജീവിതത്തിലേക്ക്കടക്കുബോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും ജീവിതത്തിലെ മാറ്റങ്ങളും സിനിമയിൽ ഉൾകൊള്ളിച്ചിരിക്കുന്നു. മികച്ച ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രമാണിത്. മികച്ച തിരക്കഥയാണ്  ചിത്രത്തിന്റെ ഹൈലൈറ്റ്. ബിജു മേനോന്റെ അഭിനയമാണ് സിനിമയുടെ മുഖ്യ ആകർഷണം.  ചെറിയമുഖഭാവങ്ങളിലും ശബ്ദ മോഡുലേഷനിലും ബിജു മേനോൻ കസറി.സുരേഷ് ഗോപിയുടെ അഭിനയ മികവിന് ഒരു കുറവും വന്നിട്ടില്ലെന്ന് അദ്ദേഹവും തെളിയിച്ചു.  വ്യത്യസ്തമായകഥാപാത്രങ്ങളെ കൊണ്ട് ജഗദീഷ് വീണ്ടും പ്രേക്ഷകരെഞെട്ടിക്കുന്നു. ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ഗണത്തിലേക്ക് മറ്റൊരു മികച്ച ചിത്രം കൂടി.


"Once a cop always will be a cop & He was a bloody cop " .



No comments:

Powered by Blogger.