നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും ജോഡികളായെത്തുന്ന 'ഹായ് നാണ്ണാ' ! ട്രെയിലർ റിലീസായി...

 


നാച്ചുറൽ സ്റ്റാർ നാനിയും മൃണാൽ താക്കൂറും ജോഡികളായെത്തുന്ന 'ഹായ് നാണ്ണാ' ! ട്രെയിലർ റിലീസായി...


https://youtu.be/cK2H6gVo1mg?si=SZIHEt1cddsvFHJY


നാച്ചുറൽ സ്റ്റാർ നാനിയെയും മൃണാൽ താക്കൂറിനെയും നായികാനായകന്മാരാക്കി നവാഗതനായ ശൗര്യവ് സംവിധാനം ചെയ്യുന്ന 'ഹായ് നാണ്ണാ'യുടെ ട്രെയിലർ പുറത്തിറങ്ങി. വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 7 മുതൽ തിയറ്ററുകളിലെത്തും. ഇ4 എന്റർടെയ്ൻമെന്റാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ബേബി കിയാര ഖന്ന സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ​ഗാനങ്ങൾക്ക് ഹെഷാം അബ്ദുൾ വഹാബാണ് സംഗീതം പകരുന്നിരിക്കുന്നത്. 'ദസറ'യിലെ മാസ് കഥാപാത്രത്തിന് ശേഷം തികച്ചും ഒരു കുടുംബനാഥന്റെ വേഷത്തിൽ നാനി ഈ പ്രത്യക്ഷപ്പെടുന്ന സിനിമയാണ് 'ഹായ് നാണ്ണാ'.

ഒരു രാജാവിന്റെ കഥ പറഞ്ഞുകൊണ്ടാണ് ട്രെയിലർ ആരംഭിക്കുന്നത്. ആ രാജാവിനൊരു മകൾ ഉണ്ട്. എന്നാൽ കഥയിൽ എവിടെയും അമ്മയെ കുറിച്ച് പറയുന്നില്ല. ചിത്രത്തിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ഈ ട്രെയിലറിൽ പ്രധാനമായും പ്രണയം, കുടുംബ ജീവിതം, മാതൃത്വം, സ്നേഹം, ഏകാന്തത, വിരഹം തുടങ്ങിയ വികാരങ്ങളാണ് പ്രകടമാവുന്നത്. ഇതൊരു ഫാമിലി എന്റർടെയ്‌നർ സിനിമയാണെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ മൂന്ന് ​ഗാനങ്ങളും വളരെയേറെ പ്രേക്ഷകശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ പുറത്തുവിട്ടിരിക്കുന്ന ട്രെയിലർ ചിത്രത്തിന്റെ പ്രമേയം വ്യക്തമാക്കുന്നില്ല എന്നതിലുപരി വലിയ രീതിലുള്ള ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. 

സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണിയും പ്രൊഡക്ഷൻ ഡിസൈൻ അവിനാഷ് കൊല്ലയുമാണ് കൈകാര്യം ചെയ്യുന്നത്. സതീഷ് ഇവിവിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ, പിആർഒ: ശബരി.

No comments:

Powered by Blogger.