" എൽ.ജഗദമ്മഏഴാംക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.


 

" എൽ.ജഗദമ്മഏഴാംക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 


 

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എൽ ജഗദമ്മ* എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.


പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്ന ഉർവശിയോടൊപ്പം 'ഹൃദയം' എന്ന ചിത്രത്തിലൂടെ സുപരിചിതനായ കലേഷ് രാമാനൻഥ്, ബാലചന്ദ്രൻ ചുള്ളിക്കാട്,കോട്ടയം രമേഷ് എന്നിവരും വേഷമിടുന്നു.


അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു.അൻവർ അലി എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു. എഡിറ്റിംഗ്-ഷൈജൽ പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,ചീഫ് അസോസ്സിയേറ്റ് ഡയരക്ട്ടർ-റെജിവാൻ അബ്ദുൽ ബഷീർ കലാസംവിധാനം -രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്-കുമാർ എടപ്പാൾ,മേക്കപ്പ് - ഹസ്സൻ വണ്ടൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ ധനേശൻ , സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, പോസ്റ്റർ ഡിസൈനിംഗ്-ജയറാം രാമചന്ദ്രൻ, 


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.