ചിയാൻ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ "താങ്കലാൻ "; ടീസർ പുറത്തുവിട്ടു.
ചിയാൻ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ  "താങ്കലാൻ ";  ടീസർ  പുറത്തുവിട്ടു.


https://www.youtube.com/watch?v=W3A2mQdCS6g&t=1sചിയാൻ വിക്രം വ്യത്യസ്തമായ വേഷത്തിൽ എത്തുന്ന താങ്കലാൻ, ചരിത്രവും മിത്തും ചേർത്ത് KGF പശ്ചാത്തലത്തിലാണ്  ഒരുക്കിയിരിക്കുന്നത്. പാർവതി തിരുവോത്ത്  ആണ് ചിത്രത്തിലെ നായിക ആരെയും ഞെട്ടിക്കുന്ന ആകാംഷയോടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തം. 2024 ജനുവരി 26 നു ആണ് ചിത്രം റിലീസ് ചെയ്യുന്നത്.


സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.


തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ്കുമാർ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.  കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.എസ് എസ് മൂർത്തി ആണ് കലാ സംവിധായകൻ. ആക്ഷൻ കൊറിയോഗ്രഫി സ്ടാന്നെർ സാം .

No comments:

Powered by Blogger.