പ്രശസ്ത മിമിക്രി കലാകാരനും സിനിമതാരവുമായ കലാഭവൻ ഹനീഫ് ( 61 ) അന്തരിച്ചു.

 

പ്രശസ്ത മിമിക്രി കലാകാരനും സിനിമതാരവുമായ കലാഭവൻ ഹനീഫ് ( 61 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽചികിൽസയിലായിരുന്നു. 


290ൽ പരം സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1990ൽ " ചെപ്പ് കിലുക്കണ ചങ്ങാതി " എന്ന സിനിമയിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കം കുറിച്ചത്. ഈ പറക്കുംതളിക , പാണ്ടിപ്പട , കട്ടപ്പനയിലെ ഹൃതിക് റോഷൻ , ഉസ്താദ് ഹോട്ടൽ , ദൃശ്യം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ് . സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ പരമ്പരകളിലും , ടെലിവിഷൻ ഷോകളുടെ ഭാഗമായും പ്രവർത്തിച്ചു. 


ഭാര്യ: വാഹിദ. മക്കൾ : ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ് .

No comments:

Powered by Blogger.