അമിത് ചക്കാലക്കൽ,മോക്ഷ,അനുശ്രീ ടീമിന്റെ പുതിയ ചിത്രം തുടങ്ങി.അമിത് ചക്കാലക്കൽ,മോക്ഷ,അനുശ്രീ ടീമിന്റെ പുതിയ ചിത്രം തുടങ്ങി.ഈസ്റ്റ്കോസ്റ്റ്കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ  പൂജ, സ്വിച്ചോൺ കർമ്മം  ഇടപ്പള്ളി ശ്രീ അഞ്ചുമനദേവി ക്ഷേത്രാങ്കണത്തിൽ വെച്ച് നിർവ്വഹിച്ചു.


കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായ അമിത് ചക്കാലക്കൽ നായകനാകുന്ന ഈ ചിത്രത്തിൽ 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിൽ ദേവിയായി വിസ്മയിപ്പിച്ച ബംഗാളി താരം മോക്ഷ, അനുശ്രീ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളത്തിലെ മുൻ നിര താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന ഈ ചിത്രം ഒരു ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലറാണ്.


ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.  "കള്ളനും ഭഗവതിയും" എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻതിരക്കഥയും,സംഭാഷണവുമൊരുക്കുന്ന  ഈ ചിത്രത്തിന്റെ കഥ കെ വി അനിലിന്റേതാണ്."കള്ളനും ഭഗവതിയും" ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രതീഷ് റാം ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-രഞ്ജിൻ രാജ്.എഡിറ്റർ-ജോൺകുട്ടി.കല-സുജിത് രാഘവ്, മേക്കപ്പ്-രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർസ്-അലക്സ് ആയൂർ, അസിം കോട്ടൂർ,അനൂപ് അരവിന്ദൻ, സ്റ്റിൽസ്- അജി മസ്കറ്റ്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.