ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്ന " വടി കുട്ടി മമ്മൂട്ടി " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിൽ എത്തുന്ന " വടി കുട്ടി മമ്മൂട്ടി "  ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


നവാഗതനായ ഷിഫാസ് അഷറഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വടി കുട്ടി മമ്മൂട്ടി '. എലമെന്റസ് ഓഫ് സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ. ഇഷ്ക് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ രതീഷ് രവിയാണ് രചന. സംവിധായകരായ ജി.മാർത്താണ്ഡനും, അജയ് വാസുദേവും നിർമ്മാതാക്കളായി എത്തുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. എം ശ്രീരാജ് എ കെ ഡി യാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ.  സിനിമയിലേക്ക് ഒരുപാട് കഴിവുള്ള പ്രതിഭകളെ കൈ പിടിച്ചു കൊണ്ട് വന്ന ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് എലമെന്റ്സ് ഓഫ് സിനിമ.


കുട്ടികൾക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് നടൻ ഷൈൻ ടോം ചാക്കോയാണ്. ജാഫർ ഇടുക്കി, ഹരീശ്രീ അശോകൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിൽ അഭിനയിക്കാനായുള്ള കുട്ടികളുടെ കാസ്റ്റിംഗ് കാളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഏറെ വ്യത്യസ്തമായ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.


അഭിലാഷ് ശങ്കർ ഛായാഗ്രഹണവും,  സംഗീതം ബിജിപാൽ, വരികൾ രാജീവ് ആലുങ്കൽ.  കോസ്റ്റും ഡിസൈൻ - മഞ്ജുഷ രാധാകൃഷ്ണൻ, മേക്ക് അപ് - രഞ്ജിത് മണലിപറമ്പിൽ,ആർട്ട്‌ - സുജിത് രാഘവ്, സൗണ്ട് ഡിസൈൻ - ഷെഫിൻ മായൻ, കളറിസ്റ്റ് - ജോബിഷ് ലാൽ ജോടൻ തുടങ്ങിയവർ അണിയറ ശിൽപ്പികൾ. 

No comments:

Powered by Blogger.