അടൂർ ഭവാനിയ്ക്ക് സ്മരണാഞ്ജലി.


 

അടൂർ ഭവാനിയ്ക്ക് സ്മരണാഞ്ജലി. 1927ൽ പത്തനംതിട്ട ജില്ലയിലെ അടൂരിൽ പാറപ്പുറത്ത് വീട്ടിൽ രാമൻ പിള്ളയുടേയുംകുഞ്ഞുകുഞ്ഞമ്മയുടേയും മകളായി ജനനം. പ്രസിദ്ധ നടി അടൂർ പങ്കജം സഹോദരിയാണ്.


വാർദ്ധ്യക സഹജമായ അസുഖങ്ങളെ 

തുടർന്ന്  ദീർഘകാലമായി ചികിൽസയിലായിരുന്ന അടൂർ ഭവാനി 2009 ഒക്ടോബർ 25ന് അന്തരിച്ചു. 


ഇരുപത്തിയൊന്നാം വയസ്സിൽ  പ്രമുഖ നാടക ട്രൂപ്പായ കെ പി എ സി യിൽ ചേർന്നു.കെ.പി.എ.സി.യുടെ മൂലധനം, അശ്വമേധം, തുലാഭാരം, മുടിയനായ പുത്രന്‍, യുദ്ധകാണ്ഡം എന്നീ നാടകങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു.  തോപ്പിൽ ഭാസി രചിച്ച 'മുടിയനായ പുത്രൻ' എന്ന നാടകംചലച്ചിത്രമായപ്പോൾ, ഭവാനിക്ക് നാടകത്തിൽ കൈകാര്യം ചെയ്ത വേഷം തന്നെ ലഭിച്ചു. തൂടർന്നു രാമു കാര്യാട്ടിന്റെ മിക്ക ചിത്രങ്ങളിലും അടൂർ ഭവാനിക്ക്മികച്ചവേഷങ്ങൾ ലഭിച്ചു. രാമു കാര്യാട്ട് സംവിധാനം ചെയ്ത ദേശീയ ബഹുമതി നേടിയ ചെമ്മീനിലെ നായിക കറുത്തമ്മയുടെ അമ്മ വേഷം അടൂർ ഭവാനിയെ ശ്രദ്ധേയയാക്കി. അടൂര്‍ പങ്കജവുമായി ചേര്‍ന്ന് 'ജയാ തീയേറ്റേഴ്‌സ്' തുടങ്ങിയെങ്കിലുംപരിത്രാണായാം, പാംസുല, രംഗപൂജ, പാശുപതാസ്ത്രം എന്നീ നാടകങ്ങളില്‍ അഭിനയിച്ചശേഷം അവര്‍ പിരിഞ്ഞു. പിന്നീട്, 1980ല്‍ ഭവാനി 'അടൂര്‍ മാതാ തീയേറ്റേഴ്‌സ്' തുടങ്ങി. 


450 ൽപരം മലയാള ചിത്രങ്ങളിൽ വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തുലാഭാരം, മുടിയനായ പുത്രൻ, അനുഭവങ്ങൾ പാളിച്ചകൾ, കള്ളിച്ചെല്ലമ്മ, സ്വയംവരം, വിത്തുകൾ, ചെമ്പരത്തി, നെല്ല്, ഒരു സിബിഐ ഡയറിക്കുറിപ്പ്, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വേഷങ്ങൾശ്രദ്ധേയങ്ങളാണ്. അവസാനമായി അഭിനയച്ചത് കെ. മധു സംവിധാനം ചെയ്ത “സേതുരാമയ്യർ സി ബി ഐ” എന്ന സിനിമയിലാണ്.

No comments:

Powered by Blogger.