"പിത്തല മാത്തി"പ്രദർശനത്തിന്.


 


"പിത്തല മാത്തി"പ്രദർശനത്തിന്.



ഭയ്യഭയ്യ,പ്രമുഖൻ,പറങ്കിമല എന്നീ മലയാള ചിത്രങ്ങളൂടെ മലയാളികളുടെ മനംകവർന്ന ദക്ഷിണേന്ത്യൻ നായിക വിനുദലാൽപ്രധാനകഥാപാത്രമായെത്തുന്നതമിഴ്ചലച്ചിത്രം"പിത്തലമാത്തി"എന്ന തമിഴ് ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.


മാണിക്യവിദ്യ സുരേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് നിർവ്വഹിച്ചു.ശ്രീ ശരവണാഫിലിംസിൻ്റെ ബാനറിൽ ജി ശരവണൻ നിർമ്മിക്കുന്ന നാലാമത്തെ തമിഴ് ചിത്രമാണ്. പ്രശസ്ത തെലുങ്ക് ക്യാമറാമാൻ വെങ്കിട് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ദേശീയ അവാർഡ് ജേതാവ് തബിരാമയ്യ, സംസ്കൃതി ഷേണായി, മഹിമഉമാപതി രാമയ്യ, ബാലശരവണൻ,ചേരൻരാജ്,ദേവദർശിനി,വിദുലേഘ  മധുരൈ മുത്തു ,കൊട്ടച്ചി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


മോസസ്,അരുണാഗിരി എന്നിവർ സംഗീത സംവിധാനം നിർവഹിക്കുന്നു.രക്ഷിതാ സുരേഷ്, അന്തോണി ദാസൻ തുടങ്ങിയവരാണ് ഗായകർ.കൊറിയോഗ്രാഫി-ദിനേശ് മാസ്റ്റർ,വാസൻന്തി,ദീനാമാസ്റ്റർ , സംഘട്ടനം സുപ്രീംസുൻദർ,അലങ്കാരം മൂവേൻന്ദർ,മാനേജർ എവി പളനി സ്വാമി .


അനീതിക്കെതിരെ പോരാടുന്ന ജില്ലാ റവന്യൂ ഉദ്യോഗസ്ഥയായിട്ടാണ് വിനുദ ലാൽ പ്രത്യക്ഷപ്പെടുന്നത്,ജില്ലാ അധികാരിയുടെ വ്യക്തി ജീവിതത്തിലെ ബലഹീനതകൾകർമ്മരംഗത്തുണ്ടാക്കുന്നസ്വാധീനത്തെവരച്ചുകാട്ടുന്നതോടൊപ്പം കഥാനായകനും  കൂട്ടുകാരനും ചെയ്യുന്ന പിത്തല മത്തി തരം (തരികിടപരുപാടികൾ) കൊണ്ട് ജില്ലാ റവന്യൂഓഫിസറായപ്രേമാശങ്കറിന്റെയും  മറ്റ് ഓരോരുത്തരുടെയും ജീവിതത്തിലുണ്ടായ മാറ്റങ്ങളും, പ്രശ്നങ്ങളുമാണ്സെൻറിമെൻറ്റൽ കോമഡിസിനിമയായ"പിത്തലമാത്തി"യിൽ ദൃശ്യവൽക്കരിക്കുന്നത്.


ആക്ഷനും പ്രണയവും,ഹാസ്യവും സമന്വയിപ്പിച്ച് കൊണ്ട് അവതരിപ്പിക്കുന്ന "പിത്തലമാത്തി " ഉടൻ പ്രദർശനത്തിനെത്തുന്നു.


പിആർ ഒ എ എസ് ദിനേശ്.

No comments:

Powered by Blogger.