മികച്ച മേക്കിംഗിലൂടെ ടിനു പാപ്പച്ചൻ " ചാവേർ " എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷക മനസിൽ ഇടം നേടുന്നു.
Director       :  Tinu Pappachen.

Genre           :  Political Crime Drama   

Platform      :  Theatre.

Language    :   Malayalam 

Time             :   129 minutes. 


Rating          :  3.75/ 5 .      


Saleem P.Chacko.

cpK desK .
കണ്ണൂർ പശ്ചാത്തലമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത " ചാവേർ " തിയേറ്ററുകളിൽ എത്തി. രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും മുൻ നിർത്തി ഒട്ടേറെ നിഗൂഡതകളും ഉദ്യേഗജനകമായകഥാമുഹൂർത്തങ്ങളും ത്രില്ലും സസ്പെൻസുമൊക്കെ നിറച്ച ചിത്രമാണിത്.


കുഞ്ചാക്കോ ബോബൻ ( അശോകൻ ) ,ആന്റണി വർഗ്ഗീസ് ( കിരൺ ),അർജുൻ അശോകൻ ( അരുൺ )സജിൻ  (ആസിഫ് ) ,സംഗീത മാധവൻ നായർ ( ദേവി ),  ജോയ് മാത്യു (മുകുന്ദൻ)  ,അനുരൂപ് ( തോമസ് ) , മനോജ് കെ.യു ( മുസ്തഫ ),ദീപക് പറംബോൾ ( സൂരജ് - മെഡിക്കൽ സ്റ്റോർ ഉടമ ), നിർമ്മാതവ് അരുൺ  നാരായൺ ( അരുണിന്റെ സഹോദരൻ ), രാജേഷ് ശർമ്മ ( എസ്.ഐ . രഞ്ജിത് ബാബു )  എന്നിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


അക്രമാസക്തമായ ഏറ്റുമുട്ടലുകളിലും രാഷ്ട്രീയ പ്രസ്താവനയുടെ പ്രഖ്യാപനത്തിലും കലാശിക്കുന്ന കടുത്ത രാഷ്ട്രീയ മൽസരങ്ങളുടെ പശ്ചാത്തലത്തിലാണ് " ചാവേർ " ഒരുക്കിയിരിക്കുന്നത് .


ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന മുന്നാമത്തെ ചിത്രമാണിത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിൽ അരുൺ നാരായൺ , വേണു കുന്നപ്പിള്ളി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോയി മാത്യൂ രചനയും, ജിന്റോ ജോർജ്ജ് ഛായാഗ്രഹണവും , നിഷാദ് യൂസഫ് എഡിറ്റിംഗും , ജസ്റ്റിൻ വർഗ്ഗീസ് സംഗീതവും നിർവ്വഹിക്കുന്നു. സൂപ്പർഹിറ്റുകളായ സ്വാതന്ത്യം അർദ്ധരാത്രിയിൽ ( 2018 ) , അജഗജാന്തരം ( 2021 ) എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തത് ടിനു പാപ്പച്ചൻ ആയിരുന്നു. 


പാർട്ടിയ്ക്ക് വേണ്ടി എന്തും ചെയ്യാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതമാണ് ഈ സിനിമ . ജീവനെ പോലെ വിശ്വസിക്കുന്ന പാർട്ടിയ്ക്ക് വേണ്ടി സ്വന്തം ജീവൻ പോലുംനോക്കാതെഇറങ്ങിപ്പുറപ്പെടുന്നവരുടെയും , കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടേയുമൊക്കെ ജീവിതം പറയുന്ന പൊളിറ്റിക്കൽ ട്രാവൽ ത്രില്ലറാണിത് . 


കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭാവനങ്ങളുമൊക്കെയാണ് സിനിമയുടെ പ്രമേയം സൂചിപ്പിക്കുന്നത്. 


ഇതുവരെ കാണാത്ത വേഷ പകർച്ചയിലാണ് കുഞ്ചാക്കോ ബോബനെയും അർജുൻ അശോകനെയും ആന്റണി വർഗ്ഗീസിനെയും  ഈ സിനിമയിൽ കാണുന്നത്. " ചിന്താവിഷ്ടയായ ശ്യാമളയിലുടെ പ്രക്ഷേക മനസുകളിൽ ഇടം നേടിയ സംഗീതയും വേറിട്ട ഗെറ്റപ്പിൽ ഈ സിനിമയിലുണ്ട്. സംഗീതയുടെ തിരിച്ച് വരവ് കൂടിയാണ് ഈ സിനിമ .


സൂപ്രീം സുന്ദറിന്റെ ആക്ഷൻ കോറിയോഗ്രാഫിയും ,രംഗനാഥ് രവിയുടെ ശബ്ദലേഖനവും ജസ്റ്റിൻ വർഗ്ഗീസിന്റെ പശ്ചാത്തല സംഗീതവും  ഹൈലൈറ്റാണ്.മികച്ച മേക്കിംഗിലൂടെ ടിനു പാപ്പച്ചൻ വീണ്ടും ശ്രദ്ധയനാക്കുന്നു. 


" ചതിയിൽപ്പെട്ട് മരിക്കുന്നവർ ദൈവമായിഉയർത്തെഴുന്നേൽക്കുമെന്നാണ് വിശ്വാസം . തോറ്റം പാട്ട് പാടിയാണ് കലാകാരന്റെ ഉള്ളിൽ തെയ്യത്തെ ഉണർത്തുന്നത്. തോറ്റംപാട്ട് മുറുകി അവൻ തെയ്യമായി ഉയർത്തെഴുന്നേൽക്കുന്നു " .


No comments:

Powered by Blogger.