"സെൽഫി ക്ലബ് " എന്നൊരു പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോം വരുന്നു.



 


"സെൽഫി ക്ലബ് " എന്നൊരു പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോം വരുന്നു.


പ്രമോഷൻ ഷൂട്ട് ഒക്ടോബർ 30 ന് ഇടപ്പള്ളിയിലുള്ള ത്രീ ഡോട്സ് സ്റ്റുഡിയോയിൽ വച്ച് പൂർത്തികരിച്ചു. സംവിധാനം അശോക് ബാബയാണ് പ്രൊഡ്യൂസർ  ലയ ദീലിപ് കെ പിയും കൽപ്പന കെ പിയുമാണ്. ഈ ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ  ബ്രാൻഡ് അംബാസിഡർ  നടൻ അനൂപ് മേനോൻ ആണ്.


ഇന്നലെ നടന്ന ചിത്രീകരണത്തിൽ അനൂപ് മേനോനോടെപ്പം  പാഷാണം ഷാജി, പാഷാണം ഷാജിയുടെ ഭാര്യ രശ്മി , വിനോദ് കോവൂർ, സരിത ഭാസ്‌ക്കർ,ആദിത്യ സോണി,വിപിൻ ബെന്നി,അതിഥി, അഞ്ജലി,മാധവ് ശങ്കർ,നവമി തോമസ് തുടങ്ങിയവർ പങ്കെടുത്തു.


ഛായാഗ്രഹണം പ്രമോദ് കെ പിള്ള എഡിറ്റിംഗ് അഖിൽ ഏലിയാസ്കോ സ്റ്റുമർ നിസാർ റഹ്മത്ത് ,ചമയം റഹീ കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര.ചീഫ് അസോസിയെറ്റ് ഡയറക്ടർ അനുറാം, അസോസിയേറ്റ് ഡയറക്ടേഴ്സ്  പൂർണിമ,നേഹ ഖയാൽ എന്നിവരാണ്. സ്റ്റിൽസ് അനിൽ പേരാമ്പ്ര, വിഎഫ്‌എക്‌സ് ശബരി സുബ്രഹ്മണ്യൻ എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ.


No comments:

Powered by Blogger.