വെള്ളിമേഘം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ.
വെള്ളിമേഘം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ.


ജെറ്റ് മീഡിയ പ്രൊഡഷൻ ഹൗസിനു വേണ്ടി സുനിൽ അരവിന്ദ് തമിഴിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് വെള്ളിമേഘം.പ്രശസ്ത സംവിധായകൻ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം കളമശ്ശേരി, പിഡബ്ളു ഡി ഗസ്റ്റ് ഹൗസ് ഹാളിൽ നടന്നു.ഹൈബി ഈഡൻ എം.പി ഭദ്രദീപം തെളിയിച്ചു. ഓഡിയോ റിലീസ്,  ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള നിർവ്വഹിച്ചു. ടൈറ്റിൽ ലോഞ്ചിംഗ് - ബി.ജെ.പി സംസ്ഥാന വൈ.പ്രസിഡൻ്റ്എ.എൻ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. സ്വിച്ചോൺ നടി ചാർമ്മിള, നടൻ അരുൺ എന്നിവർ നിർവ്വഹിച്ചു.

സഹനിർമ്മാണം -സലോമി ജോണി പുലിതൂക്കിൽ, പി.ജി.രാമചന്ദ്രൻ ,കഥ - യധുകൃഷ്ണൻ, തിരക്കഥ, സംഭാഷണം - കോവൈ ബാലു, ക്യാമറ - ടോൺസ് അലക്സ്, എഡിറ്റർ -ഹരി ജി.നായർ, ഗാനങ്ങൾ - അജു സാജൻ, സംഗീതം -സായി ബാലൻ, ആർട്ട് - ഷെറീഫ് സി.കെ. ഡി.എൻ, വി.എഫ്.എക്സ് - റിജു പി.ചെറിയാൻ, ഫിനാൻസ് കൺട്രോളർ- നസീം കാ സീം, മേക്കപ്പ് - ശാരദ പാലത്ത്, കോസ്റ്റ്യൂം - വിനീത രമേശ്, പ്രൊഡക്ഷൻ കൺട്രോളർ- ഷജിത്ത് തിക്കൊടി, കോ. ഡയറക്ടർ -പ്രവീനായർ, മാനേജർ - ആദിൻ രാജ് അമ്പലത്തിൽ, പബ്ളിസിറ്റി ഡിസൈൻ - ആഗസ്റ്റിസ്റ്റുഡിയോ, സ്റ്റിൽ - പ്രശാന്ത് ഐഡിയ, 


വിജയ് ഗൗരീഷ്, തലൈവാസൻ വിജയ്, സുബ്രഹ്മണ്യപുരം വിചിത്രൻ ,ചാർമ്മിള, സുനിൽ അരവിന്ദ് ,രൂപേഷ് ബാബു, ഷമ എന്നിവർ അഭിനയിക്കുന്നു.


ചെന്നൈയിലും, കേരളത്തിലുമായി നവംമ്പർ  18-ന് വെള്ളിമേഘത്തിൻ്റെ ചിത്രീകരണം തുടങ്ങും.


അയ്മനം സാജൻ

( പി.ആർ. ഓ.)

No comments:

Powered by Blogger.