സോന ഇനി സംവിധായിക. സ്മോക് തുടങ്ങി !സോന ഇനി സംവിധായിക. സ്മോക് തുടങ്ങി !

തെന്നിന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന അഭിനേത്രികളിൽ ഒരാളാണ്  സോന ഹെയ്ഡൻ. വിവിധ ഭാഷകളിലായി നിരവധി സിനിമകളിൽ അവർ അഭിനയിച്ചു.ഗ്ലാമറസ് നടിയായി  അറിയപ്പെടുന്ന സോന ഒരു  സംരംഭക കൂടിയാണ്, ഇപ്പോഴിതാ വെബ് സീരീസ് സംവിധാനം ചെയ്തു കൊണ്ട് സംവിധായികയായി അരങ്ങേറ്റം കുറിക്കയാണ്.


" സ്‌മോക്ക് " എന്നാണ് സീരിസിൻ്റെ പേര്. രചനയും സോന തന്നെ നിർവഹിച്ചിരിക്കുന്നു.  സ്‌മോക്ക് - എ പോയം ഓഫ് പെയിൻ  എന്ന ടാഗ് ലൈനോടെ (Smoke: A Poem of Pain) അണിയിച്ചൊരുക്കുന്ന വെബ് സീരീസിൻ്റെ ഇതിവൃത്തം സ്വന്തം ജീവിതത്തിൽ ബാല്യ കൗമാര കാലം മുതൽ വർത്തമാന കാലം വരെ അനുഭവിച്ച സുഖ ദുഃഖങ്ങളിൽ ഇഴ പിന്നിയതാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ ഈ വെബ് സീരീസിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. 


താൻ അണിയിച്ചൊരുക്കുന്ന വെബ് സീരിസിനെ കുറിച്ച് "ഞാനൊരു സാധാരണ പെൺകുട്ടിയാണ്. പാചകം ചെയ്യാനും എല്ലാ വീട്ടു  ജോലികളും ഒറ്റക്ക് ചെയ്യാനുമെല്ലാം അറിയാം. എന്നാൽ ഞാൻ വിവാഹം കഴിച്ചിട്ടില്ല. കുടുംബിനിയായില്ല . ഇൻഡസ്ട്രിയിൽ ഞാൻ ഗ്ലാമറസ് നടിയായി കണക്കാക്കപ്പെടുന്നതിനാലാണ് ഇത് സംഭവിച്ചത്. ഈ വെബ് സീരീസിൽ പറയുന്നതെല്ലാം സത്യമാണ്. എൻ്റെ ജീവിതത്തെഅടിസ്ഥാനമാക്കിയുള്ളതാണ്  സ്മോക്കിൻ്റെ കഥ . ഞാൻ അനുഭവിച്ച വേദനകളും, നഷ്ടങ്ങളും, ശാരീരിക പീഡനങ്ങളും ലോകത്തെ കാണിക്കാൻ ആഗ്രഹിക്കുന്നു. സ്മോക്കിലൂടെ സത്യ സന്ധമായി തന്നെ ... വേദനകളുടെ  കാവ്യമായി...


ഈ കഥ ഏറെ വൈകാരികമായ ഒരു പ്രയാണമായിരിക്കും. ഇങ്ങനെ ഒരു സംരംഭത്തിന് തുടക്കമിട്ടപ്പോൾ , 'ഇത് സിനിമയായി എടുത്തു കൂടേ' എന്ന് പലരും ചോദിച്ചു.... നല്ല കഥയാണെങ്കിലും നഗ്ന സത്യങ്ങൾ തുറന്നു കാണിക്കുമ്പോൾ പലർക്കും ഇഷ്ടപ്പെട്ടു എന്ന് വരില്ല. സത്യസന്ധമായി ദൃശ്യവൽ ക്കരിക്കാനും പറ്റില്ല. ഓ ടി ടി യിലാവുമ്പോൾ സ്വതന്ത്രമായി വിവരിക്കാം ... ചിത്രീകരിക്കാം. എൻ്റെ സിനിമക്ക് ഞാൻ തന്നെ സർട്ടിഫിക്കറ്റ് നൽകുകയാണെങ്കിൽ ഞാൻ U/A സർട്ടിഫിക്കറ്റേ നൽകൂ. ആ നിലവാരം ഈ വെബ് സീരീസിന് ഉണ്ടാവും.


ഇതു പുറത്തിറക്കുമ്പോൾ ദി ബിഗിനിങ് ഓഫ് എൻഡ് (The Begining of End) എന്ന ടാഗ് ലൈൻ കൂടി ചേർക്കാനിരിക്കയാണ്. ഒരു ഗ്ലാമർ നടിയുടെ അവസാനം എന്നായിരിക്കും അതിൻ്റെ പൊരുൾ" എന്ന് താരം വൈകാരികതയോടെ പറഞ്ഞു 


ഷോർട്ട്ഫ്ളിക്സ് (short flix) എന്ന സ്ഥാപനവുമായി കൈ കോർത്തു കൊണ്ട് തൻ്റെ നിർമ്മാണ കമ്പനിയായ യൂനിക് പ്രൊഡക്ഷൻ്റെ സോന ഹെയ്ഡൻ തന്നെയാണ് സ്‌മോക്ക് നിർമ്മിക്കുന്നത്. കപിൽ റോയ് ഛായഗ്രഹണം നിർവഹിക്കുന്നു. സോന  തന്നെയാണ് നായിക.മുകേഷ് ഖന്ന നായകനായി അഭിനയിക്കുന്നു. മറ്റു അഭിനേതാക്കൾ സങ്കേതിക വിദഗ്ധൻ എന്നിവരെ കുറിച്ച് വഴിയേ അറിയിക്കുമെന്ന് സോന വ്യക്തമാക്കി.


സി.കെ.അജയ് കുമാർ, പി ആർ ഒ

Mob: 98431 10338

No comments:

Powered by Blogger.