"അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ " ടീസർ പുറത്തിറങ്ങി..

 


"അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ " ടീസർ പുറത്തിറങ്ങി..


https://youtu.be/qp_4UxUaGU4?si=XFlUEJxjCxK9guvM


റോബിന്‍ സ്റ്റീഫന്‍, ബോബി നായര്‍, രേഷ്മ മനീഷ്, രഞ്ജിത്ത് ചെങ്ങമനാട്, ഗൗരി കൃഷ്ണ, ജാസ്മിന്‍. എസ്.എം, ധക്ഷ ജോതീഷ്, ജലത ഭാസ്‌കരന്‍, ശാലിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റോ ടൈറ്റസ്, കൃഷ്ണ പ്രസാദ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന " അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ് വരെ " എന്ന് ചിത്രത്തിന്റെ ടീസർ റീലീസായി.


അറങ്കം സ്റ്റുഡിയോസിന്റെ  ബാനറിൽ ആന്റോ ടൈറ്റസ് കഥയെഴുതി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണംആന്റോ ടൈറ്റ്സ് നിർവ്വഹിക്കുന്നു.കൃഷ്ണ പ്രസാദ് തിരക്കഥ, സംഭാഷണമെഴുതുന്നു. രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുന്ന സുദേവൻ ഒരു അപരിചിതനെ ഇടിച്ചുവീഴ്ത്തുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ സുദേവൻ ആ അപരിചിതനുമായി തന്റെ വീട്ടിലെത്തുന്നു. സുദേവിനുമായി നല്ല സൗഹൃദത്തിലാകുന്ന അപരിചിതൻ പക്ഷേ പെട്ടെന്നുണ്ടാകുന്ന അയാളുടെ സ്വഭാവം മാറ്റം സുദേവന്റെ കുടുംബത്തെ സാരമായി ബാധിക്കുന്നു. കുടുംബത്തിലെ ഓരോ അംഗങ്ങളെയും  ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിക്കുന്ന അപരിചിതൻ അയാളിൽ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന സുദേവൻ ഓരോ നിമിഷവും പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന ഒരു ഫാമിലി ത്രില്ലർ സിനിമയാണ് "അർദ്ധരാത്രി 12 മുതൽ 6 വരെ".


എഡിറ്റർ-ഗോപിനാഥ് ശങ്കർ,മേക്കപ്പ്-എഡ്വിന്‍ പാറശ്ശാല,കോസ്റ്റ്യൂംസ്-ബേബി ജോണ്‍,സ്റ്റില്‍സ്-അഖില്‍, കലാസംവിധായകന്‍- സുബാഹു മുതുകാട്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഇന്തിര കതിരവന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ക്ലെമന്റ് കുട്ടൻ,അസോസിയേറ്റ് ഡയറക്ടർ-കോകില കാന്തന്‍, അസിസ്റ്റന്റ് ഡയറക്ടർ-അഭയ് കൃഷ്ണ,ശാലിനി എസ് ജോര്‍ജ്,ജിനീഷ് ചന്ദ്രന്‍, സംഗീതം & ബിജിഎം- രാഗേഷ് സ്വാമിനാഥന്‍, ഗാനരചന-സജേഷ് കുമാര്‍, ആലാപനം-മധു ബാലകൃഷ്ണൻ, ഡിസൈൻ-ഷാനിൽപ്രൊഡക്ഷന്‍ മാനേജര്‍- ജയചന്ദ്രന്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ബാബു കലാഭവൻ.


നവംബർ പത്തിന് സൻഹ ആർട്ട്സ് റിലീസ്"അർദ്ധരാത്രി പന്ത്രണ്ട് മുതൽ ആറ്  വരെ " പ്രദർശനത്തിനെത്തിക്കുന്നു.

No comments:

Powered by Blogger.