" ആരോമലിന്റെ ആദ്യത്തെ പ്രണയം " എന്ന ചിത്രം ഒക്ടോബർ 6ന് തിയേറ്ററുകളിൽ എത്തുന്നു.
നിരവധി ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന " ആരോമലിന്റെ ആദ്യത്തെ പ്രണയം " എന്ന ചിത്രം ഒക്ടോബർ 6ന് തിയേറ്ററുകളിൽ എത്തുന്നു.
ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറിലൊരുക്കിയ ചിത്രം, നാട്ടിന്‍പുറത്തുകാരനായ ചെറുപ്പക്കാരന്‍ ആരോമലിന്റെ ജീവിതത്തിലെ രസകരമായ പ്രണയവിശേഷങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട സിനിമയിലെ ശ്രദ്ധേയനായ സിദ്ദിഖ് സാമനാണ്. സിദ്ദിഖിന്റെ ആദ്യ മലയാള ചിത്രമാണിത്.
അമാന ശ്രീനിയാണ് ചിത്രത്തില്‍ നായികയാകുന്നത്. കൂടാതെ സലിംകുമാര്‍, വിനോദ് കോവൂര്‍, അഭിലാഷ് ശ്രീധരന്‍, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെല്‍ബിന്‍, അക്ഷയ് അശോക്,,രവി കുമാർ എന്നിവരും വേഷമിടുന്നു.
ബാനര്‍ ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്‌ച്ചേഴ്‌സ്, ഛായാഗ്രഹണം എല്‍ദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം മിര്‍ഷാദ് കയ്പമംഗലം, എഡിറ്റിംഗ്, കളറിസ്റ്റ് അമരിഷ് നൗഷാദ്, ഗാനരചന രശ്മി സുശീല്‍, മിര്‍ഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം ചാള്‍സ് സൈമണ്‍, ശ്രീകാന്ത് ശങ്കരനാരായണന്‍, ആലാപനം കെ എസ് ഹരിശങ്കര്‍, ഹിഷാം അബ്ദുള്‍ വഹാബ്, അരവിന്ദ് വേണുഗോപാല്‍, സച്ചിന്‍രാജ്, വിനോദ് കോവൂര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ അമരിഷ് നൗഷാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിയാസ് വയനാട്, പശ്ചാത്തലസംഗീതം ശ്രീകാന്ത് ശങ്കരനാരായണന്‍, കല സിദ്ദിഖ് അഹമ്മദ്, ചമയം ഷിജുമോന്‍, കോസ്റ്റിയും ദേവകുമാര്‍ എസ്, കാസ്റ്റിംഗ് ഡയറക്ടര്‍ റമീസ് കെ, ത്രില്‍സ് സജീര്‍ഖാന്‍, മരയ്ക്കാര്‍, കോറിയോഗ്രാഫി സാകേഷ് സുരേന്ദ്രന്‍, പി ആർ ഒ അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ.സംവിധാന സഹായികള്‍ സൂര്യന്‍, അലന്‍ വര്‍ഗ്ഗീസ്, അനു എസ് പ്രസാദ്, ലൊക്കേഷന്‍ മാനേജര്‍ അനന്തകൃഷ്ണന്‍, സ്റ്റുഡിയോ ഫ്യൂച്ചര്‍ വര്‍ക്ക്‌സ് മീഡിയ ഫാക്ടറി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് മുഹമ്മദ് ഫയസ്, അശ്വിന്‍ മോട്ടി, ഡിസൈന്‍സ് അര്‍ജുന്‍ സി രാജ്, മീഡിയ ഫാക്ടറി, സ്റ്റില്‍സ് ബെന്‍സന്‍ ബെന്നി,
ചിത്രം ഒക്ടോബർ 6ന് റിയാസ് സ്ക്വയർ മോഷൻ പിക്ചർസ് വിതരണത്തിനെത്തിക്കുന്നു.
പി ആർ ഒ എം കെ ഷെജിൻ.
No comments: