ജെയിന്‍ ക്രിസ്റ്റഫര്‍ ഒരുക്കിയ 'കാത്ത് കാത്തൊരു കല്ല്യാണം' ഓഡിയോ ലോഞ്ചും, ട്രെയ്ലര്‍ റിലീസിങ്ങും 22 ന്, വിഖ്യാത ചലച്ചിത്രകാരന്‍ പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.



ജെയിന്‍ ക്രിസ്റ്റഫര്‍ ഒരുക്കിയ 'കാത്ത് കാത്തൊരു കല്ല്യാണം' ഓഡിയോ ലോഞ്ചും, ട്രെയ്ലര്‍ റിലീസിങ്ങും 22 ന്, വിഖ്യാത ചലച്ചിത്രകാരന്‍ പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.


 തിരുവനന്തപുരം:മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ  ജെയിന്‍ ക്രിസ്റ്റഫര്‍ ഒരുക്കിയ മൂന്നാമത്തെ ചിത്രമായ 'കാത്ത് കാത്തൊരു കല്ല്യാണം' പ്രേക്ഷകരിലേക്ക്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചും, ട്രെയ്ലര്‍ റിലീസിങ്ങും തിരുവനന്തപുരം ചന്ദ്രശേഖരൻ  നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യന്‍ ചേമ്പറിൽ  നടക്കും.. 


22 ന് വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങ്  വിഖ്യാത ചലച്ചിത്രകാരന്‍ പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.വിശിഷ്ട അതിഥികളായി  ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി,പ്രമുഖ നിര്‍മ്മാതാക്കളായ ജി സുരേഷ്കുമാര്‍, രഞ്ജിത്ത്,പ്രമുഖ നടനും, എഴുത്തുകാരനനുമായ ജോൺ സാമുവൽ തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.ചെറുകര ഫിലിംസിൻ്റെ ബാനറിൽ മനോജ് ചെറുകരയാണ് നിർമ്മാണം. യുവതാരങ്ങളായ ടോണി സിജിമോനും ക്രിസ്റ്റി ബെനറ്റുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തിലെതാരങ്ങളുംഅണിയണറപ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കും. 


പി.ആർ.സുമേരൻ

(പി.ആർ.ഒ)

9446190254

No comments:

Powered by Blogger.