ടോബിയിലെ ഹരിചരൺ ആലപിച്ച "തെന്നലേ"ലിറിക്കൽ വീഡിയോ റിലീസായി .
 ടോബിയിലെ ഹരിചരൺ ആലപിച്ച "തെന്നലേ"ലിറിക്കൽ വീഡിയോ റിലീസായി . 


രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ തുടങ്ങിയവർ അഭിനയിക്കുന്ന ‘ടോബി’ എന്ന ചിത്രത്തിലെ "തെന്നലെ" എന്ന ഗാനത്തിന്റെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ റിലീസായി. ഗാനത്തിന് മിഥുൻ മുകുന്ദൻ സംഗീതസംവിധാനം നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് രചന. ഹരിചരൺ ആണ് തെന്നലെ ഗാനം ആലപിച്ചിരിക്കുന്നത്.


രാജ് ബി ഷെട്ടി എഴുതിയ ടോബിയുടെ 

സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളിയായ ബാസിൽ എഎൽ ചാലക്കൽ ആണ്. ലൈറ്റർ ബുദ്ധ ഫിലിംസ് - അഗസ്ത്യ ഫിലിംസ് - കോഫി ഗാംഗ് ബാനറിൽ ഒരുങ്ങിയ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് സെപ്റ്റംബർ 22 ന് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. 


വാണിജ്യപരമായും നിരൂപകപരമായും വിജയിച്ച ഗരുഡ ഗമന വൃഷഭ വാഹന എന്ന ചിത്രത്തിന് ശേഷം രാജ് ബി ഷെട്ടി നായകനാകുന്ന ചിത്രമാണ് ടോബി. രവി റായ് കലസ, ലൈറ്റർ ബുദ്ധാ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ടോബിയുടെ ഛായാഗ്രഹണംവും എഡിറ്റിംഗും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ അർഷാദ് നക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ സിങ്ക് സിനിമ, 5.1 മിക്സ് അരവിന്ദ് മേനോൻ, ആക്ഷൻ രാജശേഖരൻ, അർജുൻ രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാമിൽ ബങേര എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. മലയാളത്തിന്റെ ഡബ്ബിങ് കോഓർഡിനേറ്റർ സതീഷ് മുതുകുളമാണ്. 


പി ആർ ഓ പ്രതീഷ് ശേഖർ.https://youtu.be/7TxsWieC950?feature=shared

No comments:

Powered by Blogger.