സമകാലിക വിഷയം പറഞ്ഞു പോകുന്ന ചിത്രമാണ് " കാസർഗോൾഡ് "Director       : Mridul Nair .

Genre           :  Action Thriller.

Platform      :  Theatre.

Language    :   Malayalam.  

Time             : 140 minutes.  

Rating          :  3.5 / 5 .      


Saleem P.Chacko.

cpK desK .മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്ത  "കാസർഗോൾഡ് " തിയേറ്ററുകളിൽ എത്തി. 


ആസിഫ് അലി, സണ്ണി വെയ്ൻ, വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ്  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, സമ്പത്ത് റാം, സംവിധായകൻ രതീഷ് ബാലകൃഷ്ണൻ , പി.പി. കുഞ്ഞികൃഷ്ണൻ , ദീപക് പറബോൾ, ധ്രുവൻ,അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി,സാഗർ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഒരു കുട്ടി അച്ഛനോട് വാശി പിടിക്കുന്നു. ഉറങ്ങുന്നതിന് മുൻപ് അവന് കഥ കേൾക്കണമെന്ന്. അച്ഛൻ കുട്ടിയ്ക്ക് പറഞ്ഞു കൊടുക്കുന്ന കഥയിൽ നിന്നാണ് സിനിമയുടെ തുടക്കം. വിദേശത്ത് നിന്ന് സ്വർണ്ണ ബിസ്ക്കറ്റ് കടത്തിവരുന്നവരുടെ കൈയിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെടുന്നു.  ആ സ്വർണ്ണം തേടിയുള്ള സഞ്ചാരമാണ് " കാസർ ഗോൾഡ് " .


മുഖരി എന്റർടൈയ്മെന്റസും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമ നിർമ്മിക്കുന്ന ചിത്രമാണ്  " കാസർഗോൾഡ് " .ജെബിൽ ജേക്കബ്,  ഛായാഗ്രഹണവും, സജിമോൻ പ്രഭാകർ തിരക്കഥ സംഭാഷണവും ,വൈശാഖ് സുഗുണൻ ഗാനരചനയും, വിഷ്ണു വിജയ്,നിരഞ്ജ് സുരേഷ് എന്നിവർ സംഗീതവും, മനോജ് കണ്ണോത്ത് എഡിറ്റിംഗും , സജി ജോസഫ് കലാസംവിധാനവും ,ജിതേഷ് പൊയ്യേ മേക്കപ്പും, മസ്ഹർ ഹംസ വസ്ത്രാലങ്കാരവും, റിഷാദ് മുഹമ്മദ് സ്റ്റിൽസും നിർവ്വഹിക്കുന്നു. കോ-പ്രൊഡ്യൂസർ സഹിൽ ശർമ്മ, പ്രൊമോ സ്റ്റിൽസ് രജീഷ് രാമചന്ദ്രൻ, പരസ്യകല എസ് കെ ഡി ഡിസൈൻ ഫാക്ടറി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ബിജിഎം വിഷ്ണു വിജയ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, പ്രണവ് മോഹൻ,പി ആർ ഒ-ശബരി തുടങ്ങിയവരാണ് മറ്റ് അണിയറ ശിൽപ്പികൾ .


ആൽബിയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ആസിഫ് അലിയ്ക്ക് കഴിഞ്ഞു. ഫൈസലായി സണ്ണി വെയ്ൻ പ്രേക്ഷക ശ്രദ്ധനേടി. സി.ഐ അലക്സ് ജോണായി വിനായകൻ വേറിട്ട അഭിനയം കാഴ്ച വെച്ചു. സിദിഖ് , സംവിധായകൻ രതീഷ് ബാലകൃഷണൻ എന്നിവരും മികവ് പുലർത്തി.  പി.പി. കുഞ്ഞികൃഷ്ണന്റെ  പാർട്ടി ജില്ല സെക്രട്ടറി നാരായണനും , മാളവിക ശ്രീനാഥിന്റെ നാൻസിയും ശ്രദ്ധേയം . 


ജെബിൻ ജേക്കബിന്റെ ഛായാഗ്രഹണം ഗംഭീരം . വിഷ്ണു വിജയിന്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് മാറ്റ് കൂട്ടി. 


സമകാലിക വിഷയം പറഞ്ഞു പോകുന്ന ചിത്രമാണ് " കാസർഗോൾഡ് "


No comments:

Powered by Blogger.