സോഫിയ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം തുടങ്ങി.


 


വീക്കെൻ്റെ ബ്ലോക്ക്ബസ്റ്റസിൻ്റെ പുതിയ ചിത്രം ആരംഭിച്ചു. 
ഓണക്കാലത്ത്പ്രദർശനത്തിനെത്തിയ ചിത്രങ്ങളിൽ വൻ വിജയം നേടിയ ആർ.ഡി.എക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ബസ്റ്റർ സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് സെപ്റ്റംബർ പതിനാറ് ശനിയാഴ്‌ച്ച കൊച്ചിയിൽ തുടക്കമിട്ടു.
ഇടപ്പള്ളിഅഞ്ചുമനദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ സോഫിയാ പോൾ ,സുപ്രിയാ പ്രഥ്വിരാജ്, ആൻ്റണി വർഗീസ് എന്നിവർ ഭദ്രദീപം തെളിയിച്ചതോടെയാണ്‌ ആരംഭം കുറിച്ചത്.പോൾ ജയിംസ് സ്വിച്ചോൺ കർമ്മവും, സെഡിൻ പോൾ ഫസ്റ്റ് ക്ലാപ്പും നൽകി.

ആർ.ഡി.എക്സിൻ്റെ സംവിധായകൻ നഹാസ് ഹിദായത്ത്, അനശ്വര രാജൻ, അലക്സ്.ജെ.പുളിക്കൽ, എന്നിവർ ഈ ചടങ്ങിൽ സംബന്ധിച്ചവരിൽ പ്രധാനികളാണ്.
നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കടൽ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ  ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.കടൽ പശ്ചാത്തലത്തിൽ പല സിനിമകളും വന്നിട്ടുണ്ടങ്കിലും ഇത്തരമൊരു റിവഞ്ച് ഡ്രാമ ഇതാദ്യമാണ്.


ആൻ്റണി വർഗീസ് നായകനാകുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളുംഅണിനിരക്കുന്നു.റോയലിൻ റോബർട്ട് സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.  സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നത് സാം  സി.എസ്.ആണ്.ഛായാഗ്രഹണം - ജിതിൻസ്റ്റാൻ,സിലോസ്.കലാസംവിധാനം - മനു ജഗത് .കോസ്റ്റ്വും - ഡിസൈൻ നിസ്സാർ റഹ്മത്ത്.മേക്കപ്പ് - അമൽ ചന്ദ്രനിർമ്മാണ നിർവ്വഹണം. - ജാവേദ് ചെമ്പ് .


രാമേശ്വരം, വർക്കല, തോന്നക്കൽ, കൊല്ലം എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

ഫോട്ടോ -വിഷ്ണു എസ് .രാജ്.

No comments:

Powered by Blogger.