കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവം സിനിമയാകുന്നു. ദിലീപ് നായകനാകുന്ന ചിത്രത്തിന് പേര് " തങ്കമണി The Bleeding Village "കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തങ്കമണി സംഭവം സിനിമയാകുന്നു.  ദിലീപ് നായകനാകുന്ന ചിത്രത്തിന് പേര് " തങ്കമണി The Bleeding Village " .ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 


https://youtu.be/cp9XD4t2WNc.


ഏവരും കാത്തുകാത്തിരുന്ന ആ പേര് ഒടുവിൽ പുറത്തുവിട്ടു. ജനപ്രിയ നായകൻ ദിലീപിന്‍റെ 148-ാം സിനിമയെ കുറിച്ച് (D -148)  സോഷ്യൽ മീഡിയയിലുള്‍പ്പെടെ ഒട്ടേറെ ചർച്ചകള്‍ അടുത്തിടെ നടന്നിരുന്നു. ഒടുവിൽ ഇതാ എല്ലാം ആകാംക്ഷകൾക്കും വഴിമരുന്നിട്ട്, ചർച്ചകള്‍ക്ക് കൂടുതൽ മൂർച്ച നൽകിക്കൊണ്ട് സിനിമയുടെ ടൈറ്റിൽ അണിയറപ്രവർത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. യഥാര്‍ത്ഥ സംഭവകഥ പറയുന്ന ബിഗ് ബജറ്റ് ചിത്രത്തിന് 'തങ്കമണി' എന്നാണ് പേര് നൽകിയിരിക്കുന്നത്. എൺപതുകളുടെ മധ്യത്തിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ, പോലീസിന്‍റെ നരനായാട്ടിലൂടെ കുപ്രസിദ്ധി നേടിയ ഇടുക്കിയിലെ തങ്കമണി സംഭവമാണ് സിനിമയുടെ പ്രമേയം. 


സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദനാണ്. സിനിമയുടെ ചിത്രീകരണം കട്ടപ്പനയിൽ പൂർത്തിയായി കഴിഞ്ഞു. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്‍റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലേയും,  തമിഴിലേയും ഒരു വൻ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്. 


അജ്മൽ അമീർ, സുദേവ് നായർ,സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു,  തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. അഞ്ഞൂറിലേറെ ജൂനിയർ ആർട്ടിസ്റ്റ്സുകളും സിനിമയിൽ അണിനിരക്കുന്നുണ്ട്. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട്, കട്ടപ്പന, കോട്ടയം സി.എം.എസ് കോളേജ് എന്നിവടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. 


ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സിനിമയിലെ ചില സുപ്രധാന രംഗങ്ങൾ  ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത് വൻ സെറ്റ് തന്നെയാണ് ഒരുക്കിയിരുന്നത്. തെന്നിന്ത്യയിലെ പ്രഗത്ഭരായ ഫൈറ്റ് മാസ്റ്റർമാരായ രാജശേഖരൻ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ ഒരുക്കുന്ന സംഘട്ടന രംഗങ്ങളാണ് സിനിമയിലേതെന്നതും പ്രത്യേകതയാണ്. 


ഛായാഗ്രഹണം മനോജ് പിള്ള, എഡിറ്റർ ശ്യാം ശശിധരൻ, ഗാനരചന ബി ടി അനിൽ കുമാർ,

സംഗീതം വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ മോഹൻ 'അമൃത', സൗണ്ട് ഡിസൈനർ ഗണേഷ് മാരാർ, മിക്സിംഗ്  ശ്രീജേഷ് നായർ, കലാസംവിധാനം മനു ജഗത്, മേക്കപ്പ് റോഷൻ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, സ്റ്റണ്ട് രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഹെഡ് സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് ശാലു പേയാട്, ഡിസൈൻ അഡ്സോഫ്ആഡ്സ്, വിതരണം ഡ്രീം ബിഗ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

No comments:

Powered by Blogger.