ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ "സ്‌കന്ദ" ; സെപ്റ്റംബർ 28ന് തീയേറ്ററുകളിൽ .


 

ഹിറ്റ് സംവിധായകൻ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ "സ്‌കന്ദ" ; സെപ്റ്റംബർ 28ന് തീയേറ്ററുകളിൽ .


ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിച്ച് ഏറെ നാളായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഹിറ്റ് മേക്കർ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രമായ 'സ്‌കന്ദ'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് ചിത്രം റിലീസിനെത്തും. 


വ്യാഴാഴ്ച്ച ദിവസമാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. അതിനാൽ തന്നെ ലോങ്ങ് വീക്കെൻഡ് ചിത്രത്തിന് ലഭിക്കും. തുടർന്ന് തിങ്കളാഴ്ച ഗാന്ധി ജയന്തി ദിനം അവധി കൂടി ആകുന്നതോടെ ഇതിലും മികച്ച ദിവസം റിലീസ് ചെയ്യാനില്ലെന്നാണ് ആരാധകരുടെ പക്ഷം. രാമും ശ്രീലീലയും ചിരിച്ചുകൊണ്ട് നിൽക്കുന്നക് ചിത്രമാണ് റിലീസ് ഡേറ്റ് പോസ്റ്ററിൽ കാണുന്നത്. 


ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും ടീസറുമെല്ലാം വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. 


രാമിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത മോഷൻ ടീസറിന് മികച്ച അഭിപ്രായമാണ് നേടിയത്. വേറെ ഒരു ചിത്രത്തിലും കാണാത്ത അത്രയധികം മാസ് ഗെറ്റപ്പിലാണ് രാം ടീസറിൽ എത്തുന്നത്. ടീസറിലെ മാസ്സ് ഡയലോഗ് തീയേറ്ററിൽ കോളിളക്കം ഉണ്ടാക്കും എന്നത് നിസംശയം പറയാം. ശ്രീനിവാസ സിൽവർ സ്‌ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിക്കുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം കൂടിയാകും ഇത്. സീ സ്റ്റുഡിയോസ് സൗത്തും പവൻ കുമാറും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.  ക്യാമറ - സന്തോഷ് ദെതകെ, മ്യുസിക് - തമൻ, എഡിറ്റിങ്ങ് - തമ്മു രാജു.  ഹിന്ദി, കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം റിലീസിനൊരുങ്ങുന്നു. പി ആർ ഒ- ശബരി

No comments:

Powered by Blogger.