"The Expiry Date of Love"റിലീസായി. "The Expiry Date of Love"റിലീസായി.


മലയാള സിനിമാ ഗാന രചയിതാവ് നേഹ ഖയാൽ ആദ്യമായി സംവിധാനം ചെയ്യുന്ന  ഇംഗ്ലീഷ് ഹ്രസ്വ ചിത്രമാണ് "The Expiry Date of Love".


ഇന്റർനാഷണൽ സോഷ്യൽ അവൈർനെസ് വിഷയം പറയുന്ന ഈ ചിത്രം, മുൻ മന്ത്രിയും, ചലച്ചിത്ര നടനും, എം എൽ എ യുമായ  കെ ബി ഗണേഷ് കുമാറിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിലൂടെയാണ്തിരുവോണദിനത്തിൽ  റിലീസ് ചെയ്തത്. മുൻ എംപി യും ചലച്ചിത്രനടനുമായ സുരേഷ് ഗോപി ട്രൈലെർ റിലീസ് ചെയ്തു.


ലോകരാഷ്ട്രങ്ങളിൽ അമ്പത്തിയെട്ടോളം രാജ്യങ്ങളിൽ ഇന്നും നിലനിൽക്കുന്ന പോളിഗമിയെക്കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.സംവിധായകനും ഗായകനുമായ ഡോ. ഷമീർ ഒറ്റത്തൈക്കൽ പ്രധാന കഥാപാത്രമായി വേഷമിടുന്ന ഈ സിനിമയിൽ കൈരളി ചാനലിൽ 'ഹോംലി ഫാമിലി' എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയും ഗായികയും ബിഗ് ബോസ് ഫെയിമുമായ മനിഷയുടെയും ഗായകൻ ഷീൻ ജോർജിന്റെയും  മകൾ നീരദ ഷീൻ നായിക കഥാപാത്രമായി എത്തുന്നു.കൂടാതെ കാജൽ , സിമിമോൾ സേവ്യർ, ഡേവിഡ് ഫ്രാൻസിസ് എന്നീ ആർട്ടിസ്റ്റുകളും, കുഞ്ഞു താരങ്ങളായ അയൻ സാജിദ്, റിദ മിന്ന അൽ സാദിഖ്  എന്നീ മിടുക്കി കുട്ടികളും ഈ സിനിമയിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഹിന്ദുസ്ഥാനി സംഗീതത്തിന് വേണ്ടി നിരവധി ഖയാലുകൾ രചിച്ചിട്ടുള്ള നേഹ ഖയാൽ  ഹിന്ദുസ്ഥാനി സംഗീത രാഗ ഗ്രന്ഥങ്ങളായ സംഗീത് ബഹാർ & രാഗ് ബഹാർ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.സംവിധായകന്‍ ജോഷിയുടെ കൂടെ സഹസംവിധായിക ആയിട്ടായിരുന്നു നേഹ ഖയാലിന്റെ സിനിമയിലേക്കുള്ള തുടക്കം. ശേഷം ദുബായ് വിഷ്യൽ മീഡിയ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു.


പ്രവാസ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ ഒരു വിദേശ വനിതയുടെ ജീവിതമാണ് ഈ സിനിമയുടെ പ്രചോദനം ഒരു കാലഘട്ടത്തിൽ മനുഷ്യത്വപരമായ നന്മയാൽ തീർക്കപ്പെട്ട നിയമങ്ങളും സിദ്ധാന്തങ്ങളും  ആധുനിക കാലത്ത് പിന്തുടരപ്പെടുമ്പോൾ  അത്‌ കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നതും സ്ത്രീകൾ അതിനെ നോക്കിക്കാണുന്ന മനോഭാവത്തെയും കുറിച്ചാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.


അനവധി മതങ്ങളും വിശ്യാസങ്ങളും നില നിൽക്കുന്ന ലോകത്ത് എന്തിന്റെ പേരിൽ ആണെങ്കിലും എക്സ്പെയറി ആവാതെ കാത്ത് സൂക്ഷിക്കേണ്ട ഒന്നാവട്ടെ സ്നേഹം എന്ന് ചിത്രം വിളിച്ചു പറയുന്നതിനോടെപ്പം..

നമ്മെ വേണ്ടാത്തവരെ ഓർത്ത് കരഞ്ഞു തീർക്കേണ്ട ഒന്നല്ല ജീവിതം എന്നും ചിത്രം ഓർമ്മിപ്പിക്കുന്നു. മനുഷ്യനാല്‍ നിര്‍മ്മിതമായ നിയമങ്ങള്‍ കാലഘട്ടം അനുസരിച്ചു മാറേണ്ട അനിവാര്യതയും അതിൽ ഓരോ വ്യക്തികൾക്കുള്ള പങ്കാളിത്യവുമാണ് ഈ ചിത്രം ചുണ്ടി കാണിക്കുന്നത്.വിനയ് ഗൗഡ ഛായാഗ്രഹണം നിർവഹിക്കുന്നു. ഫൈൻ ആർട്ട്‌ കൊറിയോഗ്രാഫി  ഡോക്ടർ ഷമീർ ഒറ്റത്തൈക്കൽ, നേഹ ഖയാൽ എന്നിവർ നിർവഹിക്കുന്നു നേഹ ഖയാൽ രചിച്ച "Soul to Soul" എന്ന ഗാനത്തിന് സ്റ്റാൻലി ഈണം പകരുന്നു.ആലപാനം- ജോയൽ ജി ബെൻസിയാർ.

 

പ്രൊഡക്ഷൻ-റിംന റഷീദ്,എഡിറ്റിംഗ്, ഡബ്ബിങ്, ബാക്ക്ഗ്രൗണ്ട് സ്കോർ,ടൈറ്റിൽസ്- ഡോ.ഷമീർ ഒറ്റത്തൈക്കൽ,നിർമ്മാണം-ഖായൽ ക്രിയേഷൻസ് ആന്റ് ഒഎസ്ടൂ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.