ആദി ബാലകൃഷ്ണന്റെ " IN THE RAIN " സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. അബേനി ആദി മുഖ്യറോളിൽ .


മികച്ച ബാലനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ട് തവണ നേടിയിട്ടുള്ള അബേനി ആദിയെ  പ്രധാന കഥാപാത്രമാക്കി  ആദി ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "IN THE  RAIN ". ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 


https://youtu.be/9Eps1UI_wdc


ഞങ്ങളുടെ വലിയ സിനിമ 'ഇൻ ദ റെയ്ൻ'  റിലീസിന് ഒരുങ്ങുകയാണ്….. 


99 % പുതുമുഖങ്ങളെ അണിനിരത്തിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്….. സിനിമയുടെ പിന്നണിയിലെ  സർഗാത്മക പ്രവർത്തനങ്ങൾ ഒരു വ്യക്തി ഒറ്റക്ക്, 

                                                             

ഒരു സംവിധാന സഹായി പോലുമില്ലാതെ നിർമ്മിക്കപ്പെട്ട സിനിമയാണ് "ഇൻ ദ റെയിൻ" (അതൊരു കാഴ്ച്ച കാരന്റെ ബാധ്യതയല്ല എന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്) പക്ഷേ അത് നിവർത്തിയില്ലാത്ത ഒരു സിനിമിക്കാരന്റെ മാത്രം ബാധ്യതയാണ്. അവനോ അവൾക്കോ സിനിമയോടുള്ള അടങ്ങാത്ത കൊതിയുടെ, പ്രണയത്തിന്റെ ബാധ്യത….


ഞങ്ങളുടെ സിനിമ കാണാൻ നിങ്ങളെ തിയറ്ററിലേക്ക്എത്തിക്കാനായി..പ്രിൻറ് ചെയ്ത ഒരു നല്ല പോസ്റ്റർ പോലും ഉണ്ടാകണമെന്നില്ല. പക്ഷേ നിങ്ങൾ സിനിമ കാണാനായി തിയറ്ററിൽ  നൽകുന്ന പണം അതിന്റെ തിയേറ്റർ വിഹിതം കഴിഞ്ഞുള്ള ലാഭം മുഴുവൻ കേരളത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെക്ഷേമപ്രവർത്തനങ്ങൾക്കായി നീക്കി വെച്ചിട്ടുള്ളതാണ്.  ഇതിനായി കേരളത്തിലെ എല്ലാ പൊതുപ്രവർത്തകരുടെയും, പൊതു പ്രവർത്തനങ്ങളിൽ താല്പര്യമുള്ള വ്യക്തികളിൽ നിന്നും, സംഘടനകളിൽ നിന്നുമുള്ള സഹായങ്ങൾ  ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്…….      


വിശ്വസ്തതയോടെ... 

                                 

ആദി ബാലകൃഷണൻ.

No comments:

Powered by Blogger.