"ഒരു ശ്രീലങ്കൻ സുന്ദരി" ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി ; ചിത്രം ഒക്ടോബറിൽ തിയ്യറ്ററുകളിൽ എത്തും"ഒരു ശ്രീലങ്കൻ സുന്ദരി" ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറങ്ങി ; ചിത്രം ഒക്ടോബറിൽ തിയ്യറ്ററുകളിൽ എത്തും.


അനൂപ് മേനോനെ നായകനാക്കി കൃഷ്ണ പ്രിയദർശൻ സംവിധാനം ചെയ്യുന്ന " ഒരു ശ്രീലങ്കൻ സുന്ദരി" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.


ഉണ്ണിമുകുന്ദൻ, ഷൈൻടോം ചാക്കോ, മാളവിക മേനോൻ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ  പുറത്തിറക്കിയത് .മൻഹർ സിനിമാസിന്റെ ബാനറിൽ  കൃഷ്ണ പ്രിയദർശൻ ആണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും , സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.


അനൂപ് മേനോൻ, പത്മരാജൻ രതിഷ്, ശിവജി ഗുരുവായൂർ, ഡോക്ടർ രജിത് കുമാർ, ഡോ. അപർണ്ണ, കൃഷ്ണപ്രിയ, ആരാധ്യ, ശ്രേയ, രോഹിത് വേദ്, തൃശ്ശൂർ എൽസി,ശാന്ത കുമാരി, ബേബി മേഘന സുമേഷ്  (ടോപ് സിംഗർ  ഫെയിം),തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, കൃഷ്ണദിയ, വൈഷ്ണവി, ഹരിണി, മേഘന സുമേഷ്, തുടങ്ങിയവരാണ് ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.


ഛയഗ്രഹണം- രജീഷ് രാമൻ, എഡിറ്റർ -അബു ജിയാദ്,ലിറിക്സ്- കൃഷ്ണ പ്രിയദർശൻ. സംഗീതം- രഞ്ജിനി സുധീരൻ,സുരേഷ് എരുമേലി.ആർട്ട്- അശിൽ, ഡിഫിൻ.കോസ്റ്റ്സ്റ്റും- അറോഷിനി,ബിസി എബി. അസോസിയേറ്റ് ഡയറക്ടർസ് -ബിജുലാൽ, അൽഫോൺസ അഫ്സൽ. പ്രൊഡക്ഷൻ കൺട്രോളർ -എസ് മുരുകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ബിനീഷ്, മൻസൂർ. പോസ്റ്റർ -അമീൻ ഹംസ.ബിജിഎം -ഷാജി ബി.  ,ഡിജിറ്റൽ മീഡിയ - വിഷൻ മീഡിയ കൊച്ചിൻ.


അബുദാബി, ഗുരുവായൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഒരു ശ്രീലങ്കൻ സുന്ദരി എന്ന അനൂപ് മേനോൻ ചിത്രം ഒക്ടോബർ മാസത്തിൽ കേരളത്തിലെ തിയ്യറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നതാണ്.


പി ആർ ഒ എം കെ ഷെജിൻ

No comments:

Powered by Blogger.