തിരക്കഥാകൃത്ത് സണ്ണി ജോസഫ് അന്തരിച്ചു.തിരക്കഥാകൃത്ത് സണ്ണി ജോസഫ് (63)  അന്തരിച്ചു. മാള പള്ളിപ്പുറം കാഞ്ഞുത്തറ ജോസഫിന്റെ മകനാണ് .


" മര്യാദ " എന്ന കന്നട ചിത്രവും സംവിധാനവും ചെയ്തിട്ടുണ്ട്. ദീർഘകാലം കെ.മധുവിന്റെ അസോസിയേറ്റായി പ്രവർത്തിച്ചു. ഐ.വി.ശശി സംവിധാനം ചെയ്ത " തുടക്കം " സിനിമയുടെ തിരക്കഥാകൃത്താണ് .മോഹൻലാൽ നായകനായ ഇട്ടിമാണി ഫ്രം ചൈന പോലുള്ള സുഹൃത്തുക്കളുടെ ചിത്രങ്ങളിൽ അടുത്ത കാലത്ത് സഹകരിച്ചിരുന്നു .


ഭാര്യ :സീന, മക്കൾ : സോനിയ , ആൽവിൻ , മാർട്ടിൻ .


സംസ്കാരം നാളെ ( ആഗസ്റ്റ് 19 ശനി ) രാവിലെ ഒൻപതിന് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളിയിൽ .

No comments:

Powered by Blogger.