എം.മോഹനൻ്റെ "ഒരു ജാതി ജാതകം " പൂർത്തിയായി.എം.മോഹനൻ്റെ "ഒരു ജാതി ജാതകം " പൂർത്തിയായി.വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിച്ച് എം.മോഹനൻ സംവിധാനം ചെയ്യുന്ന ഒരു ജാതി ജാതകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കണ്ണൂർ, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയായി.


മലബാറിലെ ഒരിടത്തരം കുടുംബത്തിലെ അംഗവും ചെന്നൈ നഗരത്തിലെ ഉദ്യോഗസ്ഥനുമായ ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.കുടുംബങളിൽ നിലനിന്നുപോരുന്ന വിശ്വാസങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ ചിരിയും ചിന്തയും നൽകുന്ന ഒരു ദൃശ്യവിരുന്നായിരിക്കും.


വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ നായിക നിഖിലാ വിമലാണ്.പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, രഞ്ജിത്ത് കങ്കോൽ, മൃദുൽ നായർ, ഗായിക സയനോരാ ഫിലിപ്പ്, കയാ ദുലോഹർ, ഇന്ദുതമ്പി ,രജിതാ മധു, ചിപ്പി ദേവസ്സി, അമൽ താഹ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.


രാകേഷ് മണ്ടോടിയുടേതാണു തിരക്കഥ സംഗീതം ഗുണ ബാലസുബ്രഹ്മണ്യം ,ഛായാഗ്രഹണം - വിശ്വജിത്ത് ഒടുക്കത്തിൽ.എഡിറ്റിംഗ്‌ - രഞ്ജൻ ഏബ്രഹാം. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ .മേക്കപ്പ് - ഷാജിപുൽപ്പള്ളി,കോസ്റ്റ്വും - ഡിസൈൻ.റാഫി കണ്ണാടിപ്പറമ്പ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനിൽ ഏബ്രഹാംക്രിയേറ്റീവ് ഡയറക്ടർ - മനു സെബാസ്റ്റ്യൻ,കാസ്റ്റിംഗ്‌ - ഡയറക്ടർ - പ്രശാന്ത് പാട്യം.എക്സിക്യൂട്ടീവ് പ്രൊഡ്യുസർസൈനുദ്ദീൻ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - നസീർ കൂത്തുപറമ്പ് ,അബിൻ എടവനക്കാട് . പ്രൊഡക്ഷൻ കൺട്രോളർ-ഷെമീജ് കൊയിലാണ്ടി.വാഴൂർ ജോസ്.

ഫോട്ടോ - പ്രേംലാൽ പട്ടാഴി .

No comments:

Powered by Blogger.