കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് .കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് .


പുതിയ ഓൺലൈൻ സംവിധാനം വഴി അംഗങ്ങളുടെ അംശാദായം പുതിയ അംഗത്വ അപേക്ഷ , 60 വയസ് തികയുന്ന മുറയ്ക്ക് സുപ്പറാന്വേഷൻ പെൻഷൻ,  അവശതാ പെൻഷൻ , മരണാനന്തര ധനസഹായം , ചികിൽസാ ധനസഹായം , വിവാഹ ധന സഹായം wwwcwbkeralagov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത് .


ചികിൽസാ ധനസഹായത്തിന് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ചതിന് ശേഷം രേഖകളുടെ ഒറിജിനൽ തപാൽ വഴി ക്ഷേമനിധി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.


നിലവിൽ അംശാദായ കുടിശിഖയുള്ള അംഗങ്ങൾക്ക് അവ പിഴകൂടാതെ ഒടുക്കുന്നതിന് 2023 നവംബർ 30 വരെ സമയം നീട്ടിയിട്ടുണ്ട്. കുടിശിഖയുള്ള അംഗങ്ങൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തി അംഗത്വം നിലനിർത്താവുന്നതാണ്. തപാൽ വഴിയോ , നേരിട്ടോ സമർപ്പിക്കുന്ന അപേക്ഷകൾ ഇനി മുതൽ സ്വീകരിക്കുന്നതല്ല .

No comments:

Powered by Blogger.