" ഗജരാജ റീൽസ് " ആൽബം ഓണത്തിന് റിലീസ് ചെയ്യും.ചിറക്കൽ കാളിദാസൻ എന്ന കരിവീരനെ കേന്ദ്രകഥാപാത്രമാക്കി ബൈജുരാജ് ചേകവർ സംവിധാനം ചെയ്യുന്ന ഗജരാജ റീൽസ് എന്ന സംഗീത ആൽബം ഓണത്തിന് എം സി ഓഡിയോസ് & വീഡിയോസ് പ്രേക്ഷകരിലെത്തിക്കുന്നു.


എസ് കെ പ്രൊഡക്ഷൻസ്‌  നിർമ്മിക്കുന്ന ഗജരാജ റീൽസിന് പ്രശസ്‌ത സംഗീത സംവിധായകൻ കെ. എ . ലത്തീഫ് ഈണമിടുന്നു . സന്തോഷ് വർമ്മ വരികളെഴുതിയ ഈ ഉത്സവഗാനം ആലപിച്ചിരിക്കുന്നത് ബിജു നാരായണനും സംഘവുമാണ് .


സഫീർഖാൻ , വർഷ പ്രസാദ് , ആലീസ് , സ്നേഹ , ഐശ്വര്യ , ആര്യ , എ കെ റംഷാദ് മൊകേരി തുടങ്ങിയവർ വേഷമിടുന്നു.


തൃശൂർ , ചെറുതുരുത്തി , കീഴിൽ , ചിറക്കൽ ഭഗവതി ക്ഷേത്രം , പതിയാർകുളങ്ങര ഭഗവതി ക്ഷേത്രം തുടങ്ങിയ ലൊക്കേഷനുകളിൽ രണ്ടു ദിവസം കൊണ്ടാണ് ആൽബം ചിത്രീകരിച്ചത് .


ഛായാഗ്രഹണം : രാഗേഷ് നാരായണൻ, എഡിറ്റർ മഹേഷ് ഭുവനേന്ദ് ,കലാസംവിധായകൻ സുരേഷ്ബാബു നന്ദന, കളറിസ്റ്റ് : ലിജു പ്രഭാകർ,   ബി ജി എം : ഷെയ്ക്ക് ഇലാഹി , സൗണ്ട് ഡിസൈൻ : രംഗനാഥ് രവി, സോങ്ങ് റിക്കോർഡിങ്ങ് & മിക്സ് : ഷിയാസ് മനോളിൽ ,കൊറിയോഗ്രാഫി:ജയദാസ് സൂര്യ , ടൈറ്റിൽ ഡിസൈൻ : സുമിൽ ശ്രീധരൻ.


കാളിദാസൻ ടീം : ചിറക്കൽ മധു ( ഓണർ ) , വിനോദ് എ കെ തൃക്കാരിയൂർ, വിഷ്ണു പറവൂർ, നിതിൻ ഗുരുവായൂർ, ഗിരീഷ് ശ്രീകൃഷ്ണപുരം.അസോസിയേറ്റ് ഡയറക്‌ടേഴ്‌സ് : സെനിത്ത് കൈവേലി, പ്രവീൺ പരമേശ്വർ ,ക്രിയേറ്റീവ് കോൺട്രിബ്യുട്ടേഴ്സ് : ഹേമ എസ്. ചന്ദ്രേദത്ത്, ഡോ. സുനിൽകുമാരദാസ് ,2 nd യൂണിറ്റ് ക്യാമറമാൻ: രാജേഷ് അഞ്ജുമൂർത്തിവസ്ത്രാലങ്കാരം:  രഘുനാഥ് മനയിൽ, മേക്കപ്പ്‌ : ശാരദ പാലത്ത്, അസോസിയേറ്റ് ക്യാമറാമാൻ :വിഷ്ണു എസ് പൈ, ലാൽ ശങ്കർ ഗോപി, സ്റ്റീൽസ് : സനോജ് ബി എസ്‌ , മേയ്ക്കിങ്ങ് വീഡിയോ : അശ്വിൻ ചൈത്രം , ഡബ്ബിങ്ങ് ആർട്ടിസ്റ്റ് : , അഖിൽ പ്രഭാകർ , അന്ന , അമ്മുക്കുട്ടി , ഡബ്ബിങ്ങ് കോർഡിനേറ്റർ : നിഖില പി. സോമൻ , റിക്കോർഡിങ്ങ് : നിഹിൽ , സംവിധാന സഹായികൾ :എ. കെ. റംഷാദ് മൊകേരി , കലാസംവിധാന സഹായികൾ : ബിജു കല്ലുംപുറം , ദിൽജിത്ത് കുട്ടൻ , ആദിശേഷൻ,  നിതിൻ ,  ഡ്രോൺ :ക്രിലോഷ് , ഡി ഐ ടി  : കെ ആർ റെജിൻ , പ്രൊഡക്ഷൻ കൺട്രോളർ: മെഹമൂദ് കാലിക്കറ്റ് , ലൊക്കേഷൻ മാനേജേഴ്സ് : വേലപ്പൻ ഒറ്റപ്പാലം , പ്രസാദ് ഷൊർണ്ണൂർ , ജൂനിയർ ആർട്ടിസ്റ്റ് കോർഡിനേഷൻ : പ്രീത ഒറ്റപ്പാലം , പോസ്റ്റർ ഡിസൈൻ : സെവൻത്ത് ഡോർ കൊച്ചി.

No comments:

Powered by Blogger.