ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ ഷാൻ റഹ്മാൻ ഒരുക്കിയ പ്രണയ ഗാനം "ഈ ഉലകിൻ" റിലീസായി .



ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയിലെ ഷാൻ റഹ്മാൻ ഒരുക്കിയ പ്രണയ ഗാനം "ഈ ഉലകിൻ" റിലീസായി .


youtu.be/NOA-1gQIZnI


ദുൽഖർ സൽമാന്റെ ഓണം റിലീസ് ചിത്രം കിംഗ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം റിലീസായി. ഷാൻ റഹ്മാനാണ് ഈ പ്രണയ ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഈ ഉലകിൻ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും കമ്പോസ് ചെയ്തിരിക്കുന്നതും ശ്രീജിഷ് സുബ്രഹ്മണ്യൻ ആണ്. മനു മഞ്ജിത് ആണ് വരികൾ രചിച്ചിരിക്കുന്നത്. നാലു ഭാഷകളിൽ ആണ് സെക്കന്റ് സിംഗിൾ റിലീസ് ആയിരിക്കുന്നത്. തമിഴിൽ എൻ ഉയിരേ, തെലുഗിൽ നാ ഊപിരേ , ഹിന്ദിയിൽ യേ ദിൽ മേരാ എന്നീ വരികളിലാണ് ഗാനം ആരംഭിക്കുന്നത്.കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലെത്താൻ അഞ്ചു ദിവസം ബാക്കി നിൽക്കേ ഇത് വരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത വരവേൽപ്പാണ് ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വില്പനയിൽ ലഭിക്കുന്ന സ്വീകാര്യത. കേരളത്തിൽ മാത്രം 1044 ഷോകളിൽ നിന്ന് അഡ്വാൻസ് ബുക്കിങ് ഇനത്തിൽ ഒരു കോടിയിൽ കൂടുതൽ ടിക്കറ്റ് വില്പന അഞ്ചു ദിവസം മുന്നേ നടന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത് മുതൽ കിംഗ് ഓഫ് കൊത്ത ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ആയിരുന്നു. അഭിലാഷ് ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ കട്ട് ക്ലാസിക് ചിത്രം ഓഗസ്റ്റ് 24 നാണു വേൾഡ് വൈഡ് റിലീസ്.


സീ സ്റ്റുഡിയോസും വേഫറെർ ഫിലിംസും നിർമ്മിച്ച കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്  :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

No comments:

Powered by Blogger.