"കെട്ടുകാഴ്ച "യ്ക്ക് മൂകാംബിക സന്നിധിയിൽ തുടക്കം ... സുരേഷ് തിരുവല്ലയുടെ നാലാമത് സംവിധാന ചിത്രം ...
 "കെട്ടുകാഴ്ച "യ്ക്ക്  മൂകാംബിക സന്നിധിയിൽ തുടക്കം ... സുരേഷ് തിരുവല്ലയുടെ നാലാമത് സംവിധാന ചിത്രം ....
കുടുംബ ബന്ധങ്ങളുടെ വിശാലവും സങ്കുചിതവുമായ അനുഭവതലങ്ങളെ ചിരിയുടെയും ചിന്തയുടെയും പിൻബലത്തിൽ കണ്ണിചേർത്ത് അവതരിപ്പിക്കുന്ന പുതിയ ചിത്രം കെട്ടുകാഴ്ച്ച സുരേഷ് തിരുവല്ല രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നു. സുരേഷ് തിരുവല്ല ഒരുക്കുന്ന നാലാമത് ചിത്രമാണ് കെട്ടുകാഴ്ച്ച. കുപ്പിവള, ഓർമ്മ, നാളേയ്ക്കായ് തുടങ്ങിയവയായിരുന്നു മുൻകാല ചിത്രങ്ങൾ. പുതുമയുള്ള മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം തീർത്തുമൊരു ഫാമിലി എന്റർടെയ്നറായിരിക്കും. ചിത്രത്തിന്റെ പൂജ മൂകാംബിക ക്ഷേത്രത്തിൽ നടന്നു.


                      


പുതുമുഖം അർജുൻ വിജയ് ആണ് നായകൻ. സലിംകുമാർ , ഡോ.രജിത്കുമാർ, മുൻഷി രഞ്ജിത്, രാജ്‌മോഹൻ,  എന്നിവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും ചിത്രത്തിൽ അണിചേരുന്നു.ബാനർ - സൂരജ് ശ്രുതി സിനിമാസ്, രചന, സംവിധാനം - സുരേഷ് തിരുവല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിജയൻ പള്ളിക്കര, ഛായാഗ്രഹണം - ഇന്ദ്രജിത്ത്, എഡിറ്റിംഗ് - ശ്രീനിവാസ് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ - ഡി മുരളി, ഗാനരചന - ജയദാസ് ആറ്റുകാൽ, സുരേഷ്ബാബു നാരായൺ, സംഗീതം - രാജു വലിയശാല, സുരേഷ്ബാബു നാരായൺ, ആലാപനം - രവിശങ്കർ, ആർദ്ര, സ്നേഹ, ജബൽ, സെൽബി, കല- അഖിലേഷ്, ചമയം - സന്തോഷ് വെൺപകൽ, കോസ്റ്റ്യും - സൂര്യ ശ്രീകുമാർ, പശ്ചാത്തലസംഗീതം - രാജീവ് ശിവ, സ്‌റ്റുഡിയോ - ചിത്രാഞ്‌ജലി തിരുവനന്തപുരം, ഡിസൈൻസ് - സാന്റോ വർഗ്ഗീസ്, സ്റ്റിൽസ് - ഷാലു പേയാട്, പി ആർ ഓ - അജയ് തുണ്ടത്തിൽ ....

No comments:

Powered by Blogger.