കൊഴുമ്മൽ രാജീവനെത്തി സെറ്റിൽ ഉത്സവ പ്രതീതി.കൊഴുമ്മൽ രാജീവനെത്തി സെറ്റിൽ ഉത്സവ പ്രതീതി.


പയ്യന്നൂരിൽ കൊഴുമ്മൽ രാജീവനെത്തി.ഇന്ന് - ഇ തേ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. കൊഴുമ്മൽ രാജീവന്നെന്ന കഥാപാത്രത്തെ ഒരു വർഷം മുമ്പ് പ്രേഷകർ നെഞ്ചിലേറ്റാൻ ആരംഭിച്ച ദിവസം 'രണ്ടായിരത്തി ഇരുപത്തിരണ്ട് ഓഗസ്റ്റ് പതിനൊന്നിനായിരുന്നു കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രം തിരശ്ശീലയിൽ കൈയ്യടി നേടിയതിനു തുടക്കെമിട്ടത്.


ഒന്നുകൂടി വ്യക്തമായിപ്പാഞ്ഞാൽ രതീഷ് ബാലകൃഷ്ണപ്പൊതുവാൾ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത "ന്നാ താൻ കേസ് കൊട് " എന്ന ചിത്രം പ്രദർശനത്തിന്നെത്തിയത് അന്നേ ദിവസവമാണ്. 

അതിലെ നായക കഥാപാത്രമാണ് ഏറെ ചർച്ച ചെയ്യപ്പെട്ട കൊഴുമ്മൽ രാജീവൻ. കുഞ്ചാക്കോ ബോബൻ അവിസ്മരണീയമാക്കിയ കഥാപാത്രം.തൻ്റെ അഭിനയ ജീവിതത്തിന് പുതിയൊരു വഴിത്തിരിവ് ഉണ്ടാക്കിയ കഥാപാത്രം.കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ മികച്ച നടന്മാരെ കണ്ടെത്തുന്നതിൽ മുന്നിൽ നിന്ന കഥാപാത്രം. മികച്ച നടൻ ആയില്ലങ്കിലും ജൂറിയുടെ പ്രത്യേക പരാമർശത്തിന് ഇടയായ ' ആ കഥാപാത്രം വീണ്ടും തിരശ്ശീലയിൽ എത്തുകയാണ്.


ചിത്രംസുരേശൻ്റേയുംയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ - എന്ന ചിത്രത്തിലൂടെ. രതീഷ് ബാലകൃഷ്ണപ്പൊതുവാളാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രീകരണം നേരത്തേ ആരംഭിച്ചുവെങ്കിലും കഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ അഭിനയിക്കാനായി എത്തിയത്.  ഇപ്പോഴാണ്.ഏഴു പുരസ്ക്കാരങ്ങളാണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനു ലഭിച്ചത്. താനുൾപ്പടെ ഏഴു പുരസ്ക്കാരങ്ങളുടെ തിളക്കവുമായിട്ടാണ് അതേ സംവിധായകൻ്റെ അതേ കഥാപാത്രത്തെ അവതരിപ്പിക്കാനായി കുഞ്ചാക്കോ ബോബൻ ചിത്രീകരണം നടക്കുന്ന പയ്യന്നൂരിൽ എത്തിയത്.


മലയാളത്തിലെ ആദ്യത്തെ സ്പിൻ ഓപ് മൂവി കൂടിയാണ് ഈ ചിത്രം.ഒരു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അല്ലാതെയുള്ള കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ചിത്രങ്ങളെയാണ് സ്പിൻ ഓഫ് മൂവി എന്ന പായുന്നത്."ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേശ നേയും സുമലതയേയും പ്രേക്ഷകർ ഏറെ കൈയ്യിയോടെ സ്വീകരിച്ചതാണ്.ഈ കഥാപാത്രങ്ങളെയാണ് രതീഷ് ബാലകൃഷ്ണപ്പൊതുവാൾ നായകനേയും നായികയേയും ആക്കിയിരിക്കുന്നത്.ഇവരുടെ കഥ പറയുന്നതിനിടയിൽ കൊഴുമ്മൽ രാജീവനും പ്രാധാന്യത്തോടെ കടന്നു വരുന്നു.പുരസ്ക്കാരങ്ങൾ നേടിയതിനു ശേഷം കഞ്ചാക്കോ ബോബൻ ആദ്യമായി അഭിനയിക്കുന്നതും ഈ ചിത്രത്തിലാണ്. പുരസ്ക്കാരത്തിനർഹ


മായകൊഴുമ്മൽരാജീവന്നെത്തന്നെയാണന്നതുമാണ് മറ്റൊരു കൗതുകം വീണ്ടും അതേലൊക്കേഷനിൽ അതേ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഇടയായതിൻ്റെ സന്തോഷംബോക്കോ ബോബൻ ഇവിടെ പങ്കുവച്ചു.ചിത്രം പ്രദർശനത്തിനെത്തിയ ഒരു വർഷം തികയുന്ന അതേ ദിവസം.  തന്നെ പുരസ്ക്കാര ജേതാവ് അഭിനയിക്കാനെത്തിയത്  സെറ്റിൽ ആലോഷമാക്കി. കേക്കുമുറിച്ച് ആ സന്തോഷത്തിന് നിറപ്പകിട്ടേകി ....


രാജേഷ് മാധവനും ചിത്രാനായരുമാണ് ഈ ചിത്രത്തിലെ സുരേശനേയും സുമലതയേയുമവതരിപ്പിക്കുന്നത്.സിൽവർ ബേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് - തലപ്പള്ളിയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


ഗാനങ്ങൾ - വൈശാഖ് സുഗുണൻ. സംഗീതം. ഡോൺ വിൻസൻറ്. ഛായാഗ്രഹണം - സബിൻഊരാളു കണ്ടി,എഡിറ്റിംഗ് - ആകാശ് തോമസ് 'കലാസംവിധാനം -ജിത്തു സെബാസ്റ്റ്യൻ ,നിർമ്മാണ നിർവ്വഹണം - ബിനു മണമ്പൂർ ,പയ്യന്നൂരിലും പരിസരങ്ങളിലുമായിഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. 


വാഴൂർ  ജോസ്.

No comments:

Powered by Blogger.