സംവിധായകൻ ജിയോ ബേബി അഭിനയിക്കുന്ന "സീറോ ഡ്രാമ " .


സംവിധായകൻ ജിയോ ബേബി അഭിനയിക്കുന്ന  "സീറോ ഡ്രാമ " .


പൊതു ഇടങ്ങളെക്കാൾ വ്യക്തികൾ കൂടുതൽ പരിഹസിക്കപ്പെടുന്നത് കുടുംബത്തിനുള്ളിലാണെന്ന സാഹചര്യത്തെ ആസ്പദമാക്കി അനുപ്രിയ രാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഹ്രസ്വ ചിത്രമായ "സീറോ ഡ്രാമ " സൈന മൂവീസിൽ റിലീസായി.


പ്രശസ്ത സംവിധായകൻ ജിയോ ബേബി  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മനു എസ് പിള്ള, ഗായത്രി മനു പിള്ള,പുതുമുഖങ്ങളായ റീബ, റിക്സൺ തുടങ്ങിയവരും അഭിനയിക്കുന്നു.


https://youtu.be/tgN4HEUuC2E


കുടുംബ വ്യവസ്ഥയിലെ കണ്ടീഷനിംഗിന്  വിരുദ്ധമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പുതിയ തലമുറക്കാരുടെ ആശങ്കകളും കൺഫ്യുഷൻസുമാണ്  ഈചിത്രത്തിൽദൃശ്യവൽക്കരിക്കുന്നത്." കുടുംബത്തിനുള്ളിലെ പരിഹാസവും തലമുറകൾ തമ്മിലുള്ള തർക്കവും ഉൾചേർന്നു പോകുന്നതിലെ പ്രശ്‍നങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത് "സംവിധായിക അനുപ്രിയ രാജ് പറഞ്ഞു.


ഛായഗ്രഹണം- ഹരിശങ്കർ കെ ഡി, എഡിറ്റർ-ഹരിഗോവിന്ദ്, സംഗീതം-റോബി എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- അനന്തകൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ- ജോഷുവ,ഗ്രാഫിക് ഡിസൈൻ-ആദർശ്, പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.