തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി ആവേശം അതിൻ്റെ ഉന്നതിയിൽ എത്തിച്ച് ആർ ഡി എക്സ് ട്രെയിലർ പുറത്തിറങ്ങി; ചിത്രം ഓണത്തിന് തീയേറ്ററുകളിലേക്ക് .തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി ആവേശം അതിൻ്റെ ഉന്നതിയിൽ എത്തിച്ച് ആർ ഡി എക്സ് ട്രെയിലർ പുറത്തിറങ്ങി; ചിത്രം ഓണത്തിന് തീയേറ്ററുകളിലേക്ക് .


മലയാളി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ  സമ്മാനിച്ച് ഹൃദയം കീഴടക്കുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സിൻ്റെ തകർപ്പൻ ട്രെയിലർ പുറത്തിറങ്ങി. ലോകേഷ് കനകരാജ്, പൃഥ്വിരാജ്, ബേസിൽ ജോസഫ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് ട്രെയിലർ പുറത്തിറക്കിയത്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേർന്ന ചിത്രത്തിൻ്റെ ട്രെയിലർ ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ നായകൻമാർ. ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും. 


മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ  - റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.


https://youtu.be/NJjDRnE-5_4


Get ready for an electrifying Onam! Brace yourselves for an adrenaline packed experience with the official trailer of RDX. Our Nunchakus ⛓️are set to blaze the screen 🔥🔥, promising an unforgettable journey. Don't miss out on the excitement – check out the trailer now! 🎬🔥 #RDXOnam #OfficialTrailerRelease #RDX #RDXMOVIE


No comments:

Powered by Blogger.