നവാസ് വള്ളിക്കുന്ന് as കമ്മാരൻ in " ജയിലർ " . ആഗസ്റ്റ് 18ന് റിലീസ് ചെയ്യും.
ധ്യാൻ ശ്രീനിവാസന്റെ പിരിയോഡിക്കൽ ത്രില്ലർ സിനിമ " ജയിലർ " ആഗസ്റ്റ്     18 ന് തിയേറ്ററുകളിൽ എത്തും.

 

ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് നിർമിക്കുന്ന ജയിലർ സക്കീർ മഠത്തിൽ സംവിധാനം ചെയ്യുന്നു. 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്... അഞ്ചു കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാൻ അഭിനയിക്കുന്നത് .... ദിവ്യാപിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ് (തമിഴ് ),ബി കെ ബൈജു ,ശശാങ്കൻ, ടിജൂ മാത്യു , ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങൾ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ എന്നിവർ വേഷമിടുന്നു...

ഛായാഗ്രഹകൻ മഹാദേവൻ തമ്പി, എഡിറ്റർ   ദീപു ജോസഫ്, മ്യൂസിക് റിയാസ് പയ്യോളി, ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ,, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ ബക്കർ, കോസ്റ്റ്യൂംസ് സ്റ്റെഫി സേവ്യർ, മേക്കപ്പ് റഷീദ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ കമലാക്ഷൻ പയ്യന്നൂർ, പോസ്റ്റർ ഡിസൈൻ ഓൾഡ് മങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ആംബ്രോസ് വർഗീസ് തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .

No comments:

Powered by Blogger.