പ്രേക്ഷകരിൽ ആവേശമുണർത്തി ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ അപ്‌ഡേറ്റ് . ഓഗസ്റ്റ് 9ന് ട്രെയിലർ റിലീസ് ചെയ്യും.



പ്രേക്ഷകരിൽ ആവേശമുണർത്തി ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ അപ്‌ഡേറ്റ് . ഓഗസ്റ്റ് 9ന് ട്രെയിലർ റിലീസ് ചെയ്യും. 


ദുൽഖർസൽമാൻനായകനായെത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ ഓരോ അപ്ഡേറ്റും  മീഡിയയിൽ തരംഗമാണ്. ഏറെ ഹിറ്റായി മാറിയ ചിത്രത്തിന്റെ ടീസറിനും ലിറിക് വീഡിയോക്കും ശേഷം ചിത്രത്തിന്റെ ട്രയ്ലർ ഓഗസ്റ്റ് 9ന് റിലീസാകുന്നു. ഓഗസ്റ്റ് 24 ന് ലോകവ്യാപകമായി റിലീസിനെത്തുന്ന ചിത്രത്തിന്റെ ട്രയ്ലർ റിലീസിനോടനുബന്ധിച്ച് പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാൻ ഇന്ത്യൻ സ്റ്റാർ ദുൽഖർ സൽമാനോടൊപ്പം ഷബീർ കല്ലറക്കൽ,ചെമ്പൻ വിനോദ്,  പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ ,ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. 


സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നചിത്രത്തിൽ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്  :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.

No comments:

Powered by Blogger.