വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം "സൈന്ധവ്"; 'മനസ്സ്' ആയി ആര്യ എത്തുന്നു .


 

വിക്‌ടറി വെങ്കിടേഷിന്റെ 75–ാം ചിത്രം "സൈന്ധവ്"; 'മനസ്സ്' ആയി ആര്യ എത്തുന്നു .


നിഹാരിക എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമിക്കുകയും സൈലേഷ് കോലാനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന "സൈന്ധവ്" എന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് ഒരുങ്ങുന്നത്. എട്ട് പ്രധാന താരങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ശ്യാം സിങ് റോയ് എന്ന ചിത്രത്തിലൂടെ സിനിമയോടുള്ള തന്റെ സ്നേഹം വെങ്കട് ബൊയാനപ്പള്ളി കാണിക്കുകയും ചെയ്തിരുന്നു. 


ചിത്രത്തിന്റെ ഏറ്റവും പ്രധാന അപ്‌ഡേറ്റാണ്പുറത്തുവന്നിരിക്കുന്നത്. തമിഴ് സൂപ്പർ താരം ആര്യ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. മനസ്സ് എന്ന കഥാപാത്രമായിട്ടാണ് ആര്യ എത്തുന്നത്. കയ്യിൽ ഒരു മെഷീൻ ഗണുമായി ഫോർമൽ ഔട്ട്ഫിറ്റിൽ മനോഹരമായി ആര്യയെ കാണാം. 


സ്വാതന്ത്ര്യ ദിനത്തിൽ ചിത്രത്തിലെ മറ്റ് താരങ്ങളെപരിചയപ്പെടുത്തുന്നതിനായി ഒരു ഗ്ലിമ്പ്സ് വീഡിയോ റിലീസ് ചെയ്‌തിരുന്നു.  വെങ്കിടേഷ്, നവാസുദീൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ താരങ്ങൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 


വെങ്കടേഷിന്റെ 75ആം ചിത്രമായി ഒരുങ്ങുന്ന സൈന്ധവ് യാതൊരു കോമ്പ്രോമൈസ് ഇല്ലാതെയാണ് ഷൂട്ടിങ്ങ് നടക്കുന്നത്. വളരെ ഇമോഷണൽ ആയുള്ള ക്ലൈമാക്സ് രംഗം 16 ദിവസങ്ങൾ കൊണ്ട് ഷൂട്ടിങ്ങ് പൂർത്തിയാക്കി. 8 പ്രധാനപ്പെട്ട താരങ്ങളാണ് ഈ ഷെഡ്യുളിൽ അഭിനയിച്ചത്. രാം- ലക്ഷ്മൺ മാസ്റ്ററുടെ നേതൃത്വത്തിൽ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചു. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗമാണ് ചിത്രീകരിച്ചത്. ചിത്രം വരുന്ന രീതിയിൽ അണിയറപ്രവർത്തകർ സന്തോഷത്തിലാണ്. 


നവാസുദിൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെറീമിയ, സാറ തുടങ്ങിയ പ്രധാന താരങ്ങളെയല്ലാംപരിചയപ്പെടുത്തിയിരുന്നു. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുഗു, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്. മ്യുസിക് - സന്തോഷ് നാരായണൻ, സഹ നിർമാതാവ് - കിഷോർ തല്ലുർ, ക്യാമറ - എസ് മണികണ്ഠൻ, എഡിറ്റർ - ഗാരി ബി എച് , പ്രൊഡക്ഷൻ ഡിസൈനർ - അവിനാശ് കൊല്ല, വിഎഫ്എക്‌സ് സൂപ്പർവൈസർ - പ്രവീൺ. ഡിസംബർ 22 ക്രിസ്മസ് ആഴ്ചയിൽ ചിത്രം തീയേറ്ററുകളിലെത്തും. പി ആർ ഒ - ശബരി

No comments:

Powered by Blogger.