" പ്രേംപ്രകാശ് @ 55 " . ആഗസ്റ്റ് 19ന് കോട്ടയം പൗരാവലിയുടെ ആദരം.മലയാള ചലച്ചിത്രമേഖലയിലെ നിറസാന്നിധ്യമായ  പ്രേംപ്രകാശ് തന്റെ സിനിമാ ജീവിതത്തിന്റെ 55-ാം വർഷത്തിലാണ്. അദ്ദേഹത്തിന്റെ ജന്മജീവിത ദേശമായ കോട്ടയത്തെ പൗരാവലി ആഘോഷിക്കുകയാണ്.


2023 ആഗസ്റ്റ് 19-ന് വൈകുന്നേരം നാലിന് കോട്ടയം ബി.സി.എം. കോളജ് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഐഎഎ സ് ഉദ്ഘാടനം ചെയ്യും. 


ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ, സുപ്രീംകോടതി മുൻ ജഡ്ജി പത്മഭൂഷൺ ജസ്റ്റീസ് കെടി. തോമസ്, പ്രശസ്ത ചലച്ചിത്രതാരം പത്മശ്രീ ജയറാം, തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നഗരസഭാ ചെയർപേഴ്സൺ ബീൻസി സെബാസ്റ്റ്യൻ, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, കാംകോം ടെക്നോളജീസ് സിഇഒ അജിത് നായർ എന്നിവർ പ്രസംഗിക്കും. പ്രേംപ്രകാശ് മറുപടി പ്രസംഗം നടത്തും.

No comments:

Powered by Blogger.