ജെന്റിൽമാൻ-2 വിന് ബ്രഹ്മാണ്ഡ തുടക്കം. ഒപ്പം കീരവാണിയെ ആദരിച്ചു.


 

ജെന്റിൽമാൻ-2 വിന് ബ്രഹ്മാണ്ഡ തുടക്കം. ഒപ്പം കീരവാണിയെ ആദരിച്ചു.


ചെന്നൈ : മെഗാ പ്രൊഡ്യൂസർ കെ. ടി . കുഞ്ഞുമോൻ നിർമിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെന്റിൽമാൻ -2 വിന് കഴിഞ്ഞ ശനിയാഴ്ച തുടക്കമായി. ചെന്നൈ എഗ്മൂർ രാജാ മുത്തയ്യ ഹാളിൽ കേന്ദ്ര സഹമന്ത്രി എൽ മുരുഗൻ, ഐറിൻ കുഞ്ഞുമോൻ, ഫിലിം ചേംബർ പ്രസിഡൻ്റ് രവി കൊട്ടാരക്കര, ജപ്പാൻ കോൺസൽ ടാഗ മസായുകി , ബംഗ്ലാദേശ് ഹൈ കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആരിഫർ റഹ്മാൻ എന്നിവർ ചേർന്ന് ആയിരങ്ങളെ സാക്ഷിയാക്കി ഭദ്രദീപം കൊളുത്തിയാണ് ചടങ്ങുകൾക്ക് തുടക്കമിട്ടത്. തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ആയിരങ്ങൾ പങ്കെടുത്ത ബ്രഹ്മാണ്ഡ ഉത്സവം തന്നെയായിരുന്നു ജെന്റിൽമാൻ-II വിൻ്റെ ലോഞ്ചിംഗ് ചടങ്ങുകൾ. 


ഈ ചടങ്ങിൽ വെച്ച് തന്നെ ഓസ്‌ക്കാർ ജേതാവായ സംഗീത സംവിധായകൻ പദ്മശ്രീ എം എം കീരവാണിയെ അണിയറ പ്രവർത്തകർ ആദരിച്ചതും ശ്രദ്ധേയമായി. വിശിഷ്ട അതിഥിയായിരുന്ന കേന്ദ്ര സഹ മന്ത്രി എൽ. മുരുകൻ, വൈരമുത്തു, കുഞ്ഞു മോൻ,  എന്നിവർ ചേർന്ന് കീരവാണിക്ക്  ആറടി ഉയരമുളള പുഷ്പ ഹാരവും  വർണ്ണ  തലപ്പാവും അണിയിച്ചു . ചടങ്ങിൽ ചലച്ചിത്ര സംഘടനാ ഭാരവാഹികളും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്ത് കീരവാണിക്ക് ആശംസകൾ നേർന്നു .എബി കുഞ്ഞു മോൻ, അജയ് കുമാർ എന്നിവർ ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു. എപ്പോഴും വൻകിട താരങ്ങളെ ആശ്രയിക്കാതെ വളർന്നു വരുന്ന യുവ നടീ നടൻമാരിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് , അവരെ തൻ്റെ സിനിമയിലെ നായക നായികമാരാക്കി, പ്രഗൽഭരായ സാങ്കേതിക വിദഗ്ദ്ധരെ അണിനിരത്തി ബ്രഹ്മാണ്ഡ കാൻവാസിൽ ജനപ്രിയ സിനിമകൾ നിർമ്മിച്ച് വിജയം കൊയ്യുന്ന സിദ്ധാന്തമാണ് കെ.ടി. കുഞ്ഞു മോൻ്റെത്. ' വസന്തകാലപറവൈ ', 'സൂര്യൻ ', ' ജെൻ്റിൽമാൻ ' , ' കാതലൻ ', ' കാതൽ ദേശം ', ' രക്ഷകൻ ' തുടങ്ങിയ സിനിമകൾ ഉദാഹരണങ്ങളാണ്. അതു കൊണ്ടു തന്നെ താരങ്ങളെ പോലെ ഒട്ടനവധി ആരാധകരുള്ള ട്രെൻഡ് സെറ്റർ നിർമ്മാതാവാണ് കെ ടി കെ എന്ന് സിനിമാക്കാർ ഓമനിച്ച് വിളിക്കുന്ന വിളിക്കുന്ന മെഗാ പ്രൊഡ്യൂസർ ' ജെന്റിൽമാൻ ' കെ.ടി.കുഞ്ഞുമോൻ. 


 

എ. ഗോകുൽ കൃഷ്ണയാണ് ' ജെന്റിൽമാൻ-II ' സംവിധാനം ചെയ്യുന്നത്. വിഷ്ണു വർദ്ധന്റെ അസോസിയേറ്റ് ആയിരുന്ന ഗോകുൽ കൃഷ്ണ നേരത്തേ നാനിയെ നായകനാക്കി ' ആഹാ കല്യാണം ' എന്ന ജനപ്രിയ സിനിമയും സോണി ലിവ് നു വേണ്ടി ' മീം ബോയ്സ് ' എന്ന വെബ് സീരീസും അണിയിച്ചൊരുക്കിയിട്ടുണ്ട്. യുവ നടൻ ചേതൻ ' ജെന്റിൽമാൻ-II ' വിൽ നായകനാവുന്നു . മലയാളികളായ നയൻതാര ചക്രവർത്തി, പ്രിയ ലാൽ എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ താരം സുമൻ, ഇന്ത്യൻ നെറ്റ് ബോൾ ക്യാപ്റ്റനും ബാസ്കറ്റ് ബോൾ പ്ലേയറുമായ പ്രാച്ചികാ തെഹ് ലാൻ എന്നിവർ മർമ്മ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിൽ ' മാമാങ്കം ' എന്ന സിനിമയിലെ പ്രാച്ചികയുടെ മൂക്കുത്തി മൂക്കുത്തി കണ്ടില്ലാ എന്ന ഗാനരംഗം പ്രസിദ്ധമാണ്. 'ദതോ ' രാധാരവി, ' കാന്താരാ ' യിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച അച്യുത കുമാർ, അവിനാഷ്, ശ്രീരഞ്ജനി, സിതാര, സുധാറാണി, സത്യപ്രിയ, കാളി വെങ്കട്, മുനീഷ് രാജ, ബഡവാ ഗോപി, പ്രേം കുമാർ, ജോർജ് വിജയ് എന്നിങ്ങനെ അഭിനേതാക്കളുടെ നീണ്ട നിര ' ജെന്റിൽമാൻ-II ' വിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിനേതാക്കളുടെ നിര ഇനിയുമുണ്ടത്രേ. വൈരമുത്തുവിന്റെ ആറു ഗാനങ്ങൾക്ക് എം എം കീരവാണി സംഗീതം ഒരുക്കുന്നു. മൂന്ന് ഗാനങ്ങളുടെ കമ്പോസിങ് പൂർത്തിയായി. മറ്റു മൂന്ന് ഗാനങ്ങളുടെ 

കമ്പോസിങ് സെപ്റ്റംബറിൽ ഹൈദരാബാദിൽ പൂർത്തിയാകും. കലാ സംവിധാനം - തോട്ടാ ധരണി, ക്യാമറാ - അജയൻ വിൻസൻ്റ് , എഡിറ്റിംഗ് - സതീഷ് സൂര്യ, സംഘട്ടനം - ദിനേശ് കാശി, പ്രോജക്ട് ഡിസൈനർ & മാർക്കറ്റിംഗ് എക്സിക്യൂട്ടിവ് സി. കെ. അജയ്കുമാർ എന്നിവരാണ് അണിയറ ശില്പികൾ  സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബർ മധ്യത്തോടെ ആരംഭിക്കും. ജെന്റിൽമാൻ ഫിലിം ഇൻ്റർ നാഷണലിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ സിനിമ അതി നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്  ചെന്നൈ, ഹൈദരാബാദ് , മലേഷ്യ , ദുബായ് എന്നിവിടങ്ങളിൽ ചിത്രീകരിക്കുമെന്ന് അണിയറക്കാർ സൂചിപ്പിച്ചു.

No comments:

Powered by Blogger.