ആർ ഡി എക്സിൻ്റെ ഒടിടി അവകാശം കരസ്ഥമാക്കി നെറ്റ്ഫ്ളിക്സ്; ചിത്രം ആഗസ്റ്റ് 25ന് തീയറ്ററുകളിൽ എത്തും
ആർ ഡി എക്സിൻ്റെ ഒടിടി അവകാശം കരസ്ഥമാക്കി നെറ്റ്ഫ്ളിക്സ്; ചിത്രം ആഗസ്റ്റ് 25ന് തീയറ്ററുകളിൽ എത്തും
വേറിട്ട പ്രമേയങ്ങൾ നിറഞ്ഞ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിച്ച് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സ് ഓണം റിലീസായി ആഗസ്റ്റ് 25ന് തീയറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സ്കരസ്ഥമാക്കിയിരിക്കുകയാണ്. ആക്ഷന് ഒപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേരുന്ന ചിത്രം ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് സമ്മാനിക്കുമെന്ന് ഉറപ്പാണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ൻ നിഗം, ആൻറണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ചിത്രത്തിലെ നായകൻമാർ.
മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ - റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.
No comments: