ഡോ. ശിവരാജ് കുമാർ, കാർത്തിക് അദ്വൈത് ചിത്രം #ShivannaSCFC01 അനൗൺസ് ചെയ്തു.ഡോ. ശിവരാജ് കുമാർ, കാർത്തിക് അദ്വൈത് ചിത്രം #ShivannaSCFC01 അനൗൺസ് ചെയ്തു.


സുധീർ ചന്ദ്ര ഫിലിം കമ്പനിയുടെ ബാനറിൽ കന്നഡ സൂപ്പർസ്റ്റാർ ഡോ. ശിവരാജ് കുമാർ അടുത്ത ചിത്രത്തിന്റെ അനൗൺസ്മെന്‍റ് നടത്തിയിരിക്കുകയാണ്. കാർത്തിക് അദ്വൈതിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം SCFC യുടെ ആദ്യ കന്നഡ ചിത്രം കൂടിയാണ്. ശിവരാജ് കുമാറിന്റെ പിറന്നാൾ ദിനത്തിൽ കോൺസെപ്റ്റ് പോസ്റ്ററിലൂടെയാണ് അനൗൺസ്മെന്‍റ് നടത്തിയത്. വിക്രം പ്രഭുവിനെ നായകനാക്കി 'പായും ഒളി നി എനക്ക്' എന്ന ചിത്രത്തിന് ശേഷം കാർത്തിക് അദ്വൈതിന്റെ ചിത്രം കൂടിയാകും.


 വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന 3

#ShivannaSCFC01 മികച്ച ടെക്നിക്കൽ ടീം തന്നെയുണ്ടാകും. വിക്രം വേദ, കൈതിയിലൂടെ പ്രശസ്തനായ സാം സി എസ് സംഗീതം നിർവഹിക്കുന്നു. ആക്ഷൻ ത്രില്ലർ ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. വളരെ സീരിയസായി ശിവരാജ് കുമാറിനെ കാണുന്ന പോസ്റ്ററിൽ മികച്ച പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്.


സൗത്ത് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ചില താരങ്ങൾ ചിത്രത്തിൽ ഉണ്ടാകും. അതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. പാൻ സൗത്ത് ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം കന്നഡ, തെലുഗ്, തമിഴ്, മലയാളം ഭാഷകളിൽ റിലീസിനൊരുങ്ങും. പി ആർ ഒ - ശബരി

No comments:

Powered by Blogger.