" C.I.D മൂസ " : രണ്ടാം ഭാഗം ഉണ്ടാവും : ജോണി ആന്റണി .
ഇന്ന് എന്റെ ആദ്യ ചിത്രമായ ‘CID മൂസ’ റിലീസ് ആയിട്ട് ഇന്ന് 20 വർഷം തികയുകയാണ്. ഈ സിനിമക്ക് വേണ്ടി എന്നോടൊപ്പം വർക്ക് ചെയ്ത എല്ലാവരെയും ഞാൻ നന്ദിയോടെ ഓർക്കുന്നു.
മൂസയ്ക്കു ഒരു തുടർച്ച ഉണ്ടാകും എന്ന് ഞാൻ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ ഇന്റർവ്യൂ യിൽ പറഞ്ഞിരുന്നു . ഞാൻ അത് ഇന്ന് അനൗൺസ് ചെയ്യും എന്നാണ് പറഞ്ഞിരുന്നത്. തീർച്ചയായിട്ടും മൂസക്ക് ഒരു തുടർച്ച ഉണ്ടാകും. അതിന്റെ സ്‌ക്രിപ്റ്റും കാര്യങ്ങളും ഏത് രീതിയിൽ ആയിരിക്കണം എന്നുള്ള കൂട്ടായ ചർച്ചയിലേക്ക് കാര്യങ്ങൾ എത്തി തുടങ്ങിയിട്ടുണ്ട്.
….എല്ലാവർക്കും നന്ദി
സ്നേഹപൂർവ്വം
ജോണി ആന്റണി
https://youtu.be/wHqZXFZ0kOM
ഇത് CID മൂസയുടെ ആരാധകനായ ലിന്റോ കുര്യൻ ചെയ്ത മാഷപ്പ് വീഡിയോ ആണ് ..
നന്ദി ലിന്റോ :
( ജോണി ആന്റണി fb യിൽ പോസ്റ്റ് ചെയ്തത്)
No comments: