"Bumper " നാളെ ( ജൂലായ് 14 ) തിയേറ്ററുകളിൽ എത്തും.
"Bumper " നാളെ ( ജൂലായ് 14 ) തിയേറ്ററുകളിൽ എത്തും.
വെട്രി, ഹരീഷ് പേരടി,ശിവാനി നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ശെൽവ കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളം-തമിഴ് സിനിമയായ "ബമ്പർ " ജൂലായ് പതിനാലിന് കേരളത്തിൽ പ്രദർശനത്തിനെത്തുന്നു.
ടിറ്റോ വിത്സൺ,സീമ ജി നായർ,ജി പി മുത്തു, തങ്കദുരൈ,കവിത ഭാരതി,അരുവി മാധവൻ,ആതിര പാണ്ടിലക്ഷ്മി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.കാർത്തിക് നേതയുടെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.ഷഹബാസ് അമൻ, ഹരിശങ്കർ, പ്രദീപ് കുമാർ,അനന്തു, സിത്താര കൃഷ്ണകുമാർ,കപിൽ കപിലൻ, ഗോവിന്ദ് വസന്ത എന്നിവരാണ് ഗായകർ.
തമിഴ്നാട്ടുക്കാരനായ പുൽപാണ്ടിക്ക് കേരള സർക്കാരിന്റെ ബമ്പർ ലോട്ടറി അടിക്കുന്നതോടെ ഉണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങളാണ് ശബരിമലയുടെ പശ്ചാത്തലത്തിൽ ഈചിത്രത്തിൽദൃശ്യവൽക്കരിക്കുന്നത്.ലോട്ടറി വില്പനക്കാരന്റെ വേഷത്തിൽ ഹരീഷ് പേരടി ഏറേ ശ്രദ്ധേമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വേദ പിക്ചേഴ്സിന്റെ ബാനറിൽ ത്യാഗരാജ,ടി ആനന്ദജ്യോതി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് രത്തിനസ്വാമി നിർവ്വഹിക്കുന്നു.കോ ഡയറക്ടർ-എം രാംകുമാർ,എഡിറ്റർ-കാശി വിശ്വനാഥൻ, കല-സുബൻത്തർ, മേക്കപ്പ്-പട്ടണം റഷീദ്,കോസ്റ്റ്യൂംസ്-മുത്തു,സ്റ്റിൽസ്-അൻപു,ആക്ഷൻ-സുധേഷ്, പ്രൊഡക്ഷൻ കൺട്രോളർ-എസ് രാജ്കമൽ,പി ആർ ഒ-എ എസ് ദിനേശ്.
No comments: