"കുടിപ്പക" വർക്കലയിൽ തുടങ്ങി.


 

"കുടിപ്പക" വർക്കലയിൽ തുടങ്ങി.'അടിക്കഥയല്ല കുടിക്കഥയാണ്' എന്ന ടാഗ് ലൈനോട് കൂടി സുനിൽ പണിക്കർ കമ്പനിയുടെ ബാനറിൽ നടനും നിർമ്മാതാവുമായ സുനിൽ പണിക്കർ നിർമ്മിക്കുന്ന"കുടിപ്പക" വർക്കലയിൽ ചിത്രീകരണം ആരംഭിച്ചു."

"ഗോവിന്ദൻകുട്ടി തിരക്കിലാണ് "എന്ന ചിത്രത്തിനു ശേഷം വിനോദ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നു.


മദ്യം ഒരു വ്യക്തിയെ സ്വാധീനിക്കുമ്പോൾ അയാളുടെ കുടുംബത്തിലും സമൂഹത്തിലും നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ, ഒരു പെഗ്ഗിലോ ഒരു ഗ്ലാസ്‌ ബിയറിലോ തുടങ്ങി ഒരു മുഴുക്കുടിയനിലേക്കെത്തി സ്വന്തം വ്യക്തിത്വവും അസ്തിത്വവും നഷ്ടപെട്ട് എല്ലാവരുടെ മുമ്പിലും കോമാളിയാകുന്ന ചിലർ, അങ്ങനെ മദ്യപാനത്തിന്റെ വിവിധ തലങ്ങളുടെ ഒരു നേർകാഴ്ച്ചയാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഗോപിസുന്ദർ ഈണം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോജി ജേക്കബ്,എഡിറ്റർ-സതീഷ് ബാബു,പശ്ചാത്തലസംഗീതം-ഗോപി സുന്ദർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-വിനേഷ് ചന്ദനത്തോപ്പ്, അസ്സോസിയേറ്റ് ഡയറക്ടർ-അഖിൽ രാജേന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷാജി ഒലവക്കോട്,ആർട്ട്‌ ഡയറക്ടർ-രജീഷ് കെ സൂര്യ,കോസ്റ്റ്യൂംസ്-വീണ അജി,മേക്കപ്പ്-അനിൽ നേമം,സ്റ്റിൽസ്-ഹരി തിരുമല,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.