റോമിയോ& ജൂലിയറ്റ് പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു.


 

റോമിയോ& ജൂലിയറ്റ് പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു.


കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം തിറയാട്ടം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് റോമിയോ ആൻഡ് ജൂലിയറ്റ്. വില്യം ഷേക്സിപിയറിൻ്റെ വിഖ്യാത നാടകമായ റോമിയോ ആൻഡ് ജൂലിയറ്റിൻ്റെ ചലച്ചിത്ര രൂപാന്തരമാണിത്. ടാൻസൻ ആർട്ട്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ, തലശ്ശേരിയിലെ പ്രസിദ്ധമായ അണ്ടലൂർ കാവിൽ നടന്നു.പ്രശസ്ത മാധ്യമ പ്രവർത്തകനും, നടനുമായ ദീപക് ധർമ്മടം വിളക്ക് തെളിയിച്ചു.പ്രശസ്ത ചലച്ചിത്ര പ്രവർത്തകർ പങ്കെടുത്തു.
ഷേക്സ്പിയർ നാടകങ്ങളുമായുള്ള സജീവ് കിളികുലത്തിൻ്റെ ആത്മബന്ധമാണ് ഈ ചിത്രം ഒരുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആൻ്റണി ആൻഡ് ക്ലിയോപാട്ര മലയാളീകരിച്ചതായിരുന്നു കണ്ണകി.റോമിയോ ആൻഡ് ജൂലിയറ്റിൻ്റെ ഗാനങ്ങളുടെ റെക്കാർഡിംങ് നടന്നു വരുന്നു.

ടാൻസൻ ആർട്ട്സ് നിർമ്മിക്കുന്ന റോമിയോ& ജൂലിയറ്റ് ,തിരക്കഥ, ഗാനങ്ങൾ, സംഗീതം, സംവിധാനം - സജീവ് കിളികുലം. തിറയാട്ടം,നിപ്പ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ ടോജോ ഉപ്പുതറ പ്രധാന വേഷത്തിലെത്തുന്ന, ഈ ചിത്രത്തിൽ, പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും.പി.ആർ.ഒ- അയ്മനം സാജൻ

No comments:

Powered by Blogger.