മോഹൻലാൽ പ്രധാന വേഷങ്ങളിലെത്തുന്ന 'വൃഷഭ'യിൽ യോദ്ധാക്കളുടെ രാജകുമാരിയായി സഹ്‌റ എസ് ഖാൻ .മോഹൻലാൽ പ്രധാന വേഷങ്ങളിലെത്തുന്ന 'വൃഷഭ'യിൽ യോദ്ധാക്കളുടെ രാജകുമാരിയായി സഹ്‌റ എസ് ഖാൻ .


മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി നന്ദ കിഷോർ സംവിധാനം ചെയ്യുന്ന 'വൃഷഭ'യിൽ യോദ്ധാക്കളുടെ രാജകുമാരിയായി സഹ്‌റ എസ് ഖാൻ എത്തുന്നു. ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസിനോടൊപ്പം എവിഎസ് സ്റ്റുഡിയോയും കണക്ട് മീഡിയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണിത്. 2022 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. 200 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്. സഹ്‌റ എസ് ഖാൻ നായികയായി അഭിനയിക്കുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. 

 

ഏറെ ആരാധകരുള്ള ഒരു ഗായികയാണ് സഹ്‌റ എസ് ഖാൻ. 2021-ൽ പുറത്തിറങ്ങിയ 'സത്യമേവ ജയതേ 2' ലെ 'കുസു കുസു', 2022-ൽ പുറത്തിറങ്ങിയ 'ജഗ്‌ജഗ്ഗ് ജീയോ' ലെ 'ദ പഞ്ചപ സോങ്', തുടങ്ങിയ ഗാനങ്ങൾ സഹ്‌റ എസ് ഖാനാണ് ആലപിച്ചത്. കിംഗിനൊപ്പം 'ഓപ്‌സ്', 'മെയിൻ തേനു' തുടങ്ങിയ വീഡിയോകളുടെയും ഭാഗമായിട്ടുണ്ട് താരം.


എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു ആക്ഷൻ എന്റർടൈനർ ചിത്രമാണ് 'വൃഷഭ'. ഇമോഷൻസ് കൊണ്ടും വിഎഫ്എക്സിനാലും മികച്ച ദൃശ്യാവിഷ്ക്കാരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നൊരു സിനിമ. 2024 ൽ ചിത്രം റിലീസിനെത്തും. മുംബൈ വൈആർഎഫ് സ്റ്റുഡിയോസിൽ വെച്ച് നടന്ന ചിത്രത്തിന്റെ ഫോട്ടോഷൂട്ടിൽ മോഹൻലാൽ എത്തിയിരുന്നു.

No comments:

Powered by Blogger.